അം​ബ​ദ്കർ ജ​യ​ന്തി
Wednesday, April 17, 2019 10:02 PM IST
ചെ​റു​തോ​ണി: ഡോ.​ബി.​ആ​ർ. അം​ബ​ദ്ക​റു​ടെ ജ​യ​ന്തി ആ​ഘോ​ഷ​വും യൂ​ണി​യ​ൻ സ​മ്മേ​ള​ന സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ​വും കെ​പി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു നി​ള ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം കെ.​സി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​എം​എ​സ് എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന പ്ര​ചാ​ര​ണം ഗൂ​ഡ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്. അ​വ​ർ​ണ സ​വ​ർ​ണ ബോ​ധം തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​ത്തെ സ​മു​ദാ​യം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കും. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ൽ ഓ​രോ മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ള്ള നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ഭാം​ഗ​ങ്ങ​ൾ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഷൈ​ജു, പി.​കെ. ര​തീ​ഷ്, കെ.​എം. ത​ങ്ക​പ്പ​ൻ, ബേ​ബി രാ​ജ്, സാ​ന്ദ്ര, ഗോ​പി​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.