വോ​ട്ടിം​ഗ് മെ​ഷി​നു​ക​ൾ സ​ജ്ജ​മാ​യി
Wednesday, April 17, 2019 10:02 PM IST
പീ​രു​മേ​ട്: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​വി​എം ക​മ്മീ​ഷ​നിം​ഗ് പൂ​ർ​ത്തി​യാ​ക്കി വോ​ട്ടിം​ഗ് മെ​ഷി​ൻ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​ക്കി. പീ​രു​മേ​ട് മ​രി​യ​ഗി​രി സ്കൂ​ളി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജി. ​രാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള മെ​ഷി​നു​ക​ൾ വി​ത​ര​ണ​സ​ജ്ജ​മാ​ക്കി​യ​ത്. 242 കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​വി പാ​റ്റ്, വോ​ട്ടിം​ഗ്, കൗ​ണ്ടിം​ഗ് എ​ന്നീ മെ​ഷി​നു​ക​ളാ​ണ് ന​ല്കു​ന്ന​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഉ​ൾ​പ്പെ​ടു​ത്തി മെ​ഷി​നു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഏ​താ​നും വി​വി പാ​റ്റ് മെ​ഷി​നു​ക​ളി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ച്ചു. അ​തീ​വ സു​ര​ക്ഷാ​സ​ന്നാ​ഹ​ത്തോ​ടെ​യാ​ണ് പീ​രു​മേ​ട് മ​രി​യ​ഗി​രി സ്കൂ​ളി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്ന​ത്.

മ​ണ്ഡ​ലം
ക​ണ്‍​വ​ൻ​ഷ​ൻ

ക​രു​ണാ​പു​രം: മ​ഹി​ള കോ​ണ്‍​ഗ്ര​സ് -ഐ ​ക​രു​ണാ​പു​രം മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ളി മൈ​ക്കി​ൾ ഉ​ദ്ഘാ​ട​നം​ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ കു​റു​മ​ണ്ണ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​രി​ക്കു​ട്ടി ജോ​സ​ഫ്, മി​നി പ്രി​ൻ​സ്, ഷൈ​ജ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.