മം​ഗ​ള​ദേ​വി ക്ഷേ​ത്ര​ത്തി​ൽ ചി​ത്ര പൗ​ർ​ണ​മി ഉ​ത്സ​വം നാ​ളെ
Wednesday, April 17, 2019 10:02 PM IST
കു​മ​ളി: പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ലു​ള്ള അ​തി​പു​രാ​ത​ന ക്ഷേ​ത്ര​മാ​യ മം​ഗ​ള​ദേ​വി ക​ണ്ണ​കി ക്ഷേ​ത്ര​ത്തി​ലെ ചി​ത്ര പൗ​ർ​ണ​മി ഉ​ത്സ​വം നാ​ളെ. കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും പോ​ലീ​സ്, ഫോ​റ​സ്റ്റ് അ​ട​ക്കം വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് ഉ​ത്സ​വം ന​ട​ത്തു​ക.
രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടി​ല്ല. പ്ര​ത്യേ​ക പാ​സ് ല​ഭി​ച്ച ടാ​ക്സി ജീ​പ്പു​ക​ളി​ലും കാ​ൽ​ന​ട​യാ​യും ക്ഷേ​ത്ര​ത്തി​ലെ​ത്താം. ഉ​ച്ച​ഭാ​ഷി​ണി, പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ എ​ന്നി​വ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു​ലി​റ്റ​ർ മു​ത​ൽ വ​ലി​പ്പ​മു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ൽ കു​ടി​വെ​ള​ളം അ​നു​വ​ദി​ക്കും.
വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ചി​ത്ര​പൗ​ർ​ണ​മി നാ​ളി​ൽ മാ​ത്ര​മാ​ണ് ഈ ​ക്ഷേ​ത്ര​ത്തി​ൽ പൂ​ജ അ​നു​വ​ദി​ക്കു​ന്ന​ത്.