ചാ​രാ​യം പി​ടി​കൂ​ടി
Wednesday, April 17, 2019 10:02 PM IST
നെ​ടു​ങ്ക​ണ്ടം: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ചാ​രാ​യം പി​ടി​കൂ​ടി. ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ടോ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ച​റ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് 25 ല​റ്റ​ർ ചാ​രാ​യ​വു​മാ​യി കൊ​ച്ച​റ നെ​റ്റി​ത്തൊ​ഴു വേ​ല​നാ​ത്ത് ത​ങ്ക​ച്ച​ൻ (ജേ​ക്ക​ബ്) പി​ടി​യി​ലാ​യ​ത്. ഇ​ടു​ക്കി എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ച്ച​റ​യി​ൽ രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ചാ​രാ​യം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു ക​ന്നാ​സു​ക​ളി​ലാ​യാ​ണ് ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചാ​രാ​യം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​റി​ക്ഷ​യും പി​ടി​ച്ചെ​ടു​ത്തു.
മ​ണി​യ​ൻ​പെ​ട്ടി​യി​ൽ ഒ​രു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്നും 7500 രൂ​പ ന​ൽ​കി​യാ​ണ് ചാ​രാ​യം വാ​ങ്ങി​യ​തെ​ന്ന് ഇ​യാ​ൾ മൊ​ഴി​ന​ൽ​കി. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എം.​പി പ്ര​മോ​ദ്, ലി​ജോ ഉ​മ്മ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​സ് അ​നൂ​പ്, എം.​എ​സ് അ​രു​ണ്‍, പി.​സി റെ​ജി, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ.​ജെ ബി​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.