കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ് ഡീ​ൻ
Wednesday, April 17, 2019 10:03 PM IST
അ​ടി​മാ​ലി: കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ ആ​വ​ലാ​തി​ക​ൾ കേ​ട്ട​റി​ഞ്ഞ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ പ​ര്യ​ട​നം. കു​ടി​യേ​റ്റ കാ​ല​ത്തി​ന്‍റെ ച​രി​ത്രം ഉ​റ​ങ്ങു​ന്ന അ​ടി​മാ​ലി​യി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളാ​യ മാ​ങ്കു​ളം, കു​ഞ്ചി​ത്ത​ണ്ണി, ബൈ​സ​ണ്‍​വാ​ലി, വെ​ള്ള​ത്തൂ​വ​ൽ മേ​ഖ​ല​യി​ലാ​യി​രു​ന്നു ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം. പ്ര​ള​യ​ക്കെ​ടു​തി​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യും മൂ​ലം ന​ട്ടം തി​രി​യു​ന്ന സാ​ധാ​ര​ണ ക​ർ​ഷ​ക​രു​ടെ ക​ഷ്ട​ത​ക​ൾ മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി ക​ണ്ടും കേ​ട്ടു​മ​റി​ഞ്ഞു. പ​ല​ർ​ക്കും ക​ണ്ണീ​ർ ക​ഥ​ക​ളാ​ണ് സ്ഥാ​നാ​ർ​ഥി​യോ​ട് വി​വ​രി​ക്കാ​നു​ണ്ടാ​യി​രു​ന്ന​ത്.
പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജീ​വ​നോ​പാ​ധി​ക​ളും കി​ട​പ്പാ​ട​വും ത​ക​ർ​ത്തെ​റി​യ​പ്പെ​ട്ട് എ​ട്ടു മാ​സം പി​ന്നി​ട്ടി​ട്ടും സ​ർ​ക്കാ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ഏ​തൊ​രാ​വ​ശ്യ​ത്തി​നും കൂ​ടെ ഉ​ണ്ടെ​ന്നും കേ​ന്ദ്ര​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് അ​റു​തി വ​രു​ത്താ​ൻ കൂ​ടെ ഉ​ണ്ടാ​കു​മെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് ക​ർ​ഷ​ക​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി. രാ​വി​ലെ മാ​ങ്കു​ളം അ​ന്പ​താം മൈ​ലി​ൽ നി​ന്നാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.
കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എം.​ബി. സൈ​നു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജി. ​മു​നി​യാ​ണ്ടി, പി.​വി. സ്ക​റി​യ, ഡി. ​കു​മാ​ർ, സാ​ബു പ​ര​വ​രാ​ക​ത്ത്, ഒ.​ആ​ർ. ശ​ശി, ബാ​ബു.​പി. കു​ര്യാ​ക്കോ​സ്, സ​ലിം കു​മാ​ർ , കെ.​എ​സ്. സി​യാ​ദ്, സി.​എം. സി​ദ്ധി​ഖ്, എം. ​എം. മാ​ത്യു, കെ.​എ​സ.് സി​യാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ആ​ന​ക്കു​ളം, കു​രി​ശു​പാ​റ, ക​ല്ലാ​ർ, ര​ണ്ടാം​മൈ​ൽ, പ​ള്ളി​വാ​സ​ൽ, കു​ഞ്ചി​ത്ത​ണ്ണി ,20 ഏ​ക്ക​ർ ,പൊ​ട്ട​ൻ​കാ​ട് , ടീ ​ക​ന്പ​നി ,സൊ​സൈ​റ്റി മേ​ട്, ബൈ​സ​ണ്‍​വാ​ലി , മു​ട്ടു​കാ​ട് , കൊ​ച്ചു​പ്പ്, മു​തു​വാ​ൻ​കു​ടി,കു​ത്തു പാ​റ, വെ​ള്ള​ത്തൂ​വ​ൽ,ശ​ല്യാം​പാ​റ,ക​ല്ലാ​ർ​കു​ട്ടി, ആ​യി​രം​ഏ​ക്ക​ർ,200 ഏ​ക്ക​ർ പ​ത്താം​മൈ​ൽ,പ​ടി​ക്ക​പ്പ്, ഇ​രു​ന്പു​പാ​ലം മ​ച്ചി​പ്ലാ​വ്,പോ​സ്റ്റ് ഓ​ഫീ​സ്,ചാ​റ്റു​പാ​റ, കൂ​ന്പ​ൻ​പാ​റ,നാ​യ്കു​ന്ന്,ആ​ന​വി​ര​ട്ടി, തോ​ക്കു​പാ​റ, എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു വാ​ങ്ങി ഏ​റ്റു​വാ​ങ്ങി ആ​ന​ച്ചാ​ലി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

ദു​ർ​ഘ​ട പാ​ത​ക​ൾ താ​ണ്ടി
കു​റ​ത്തി കു​ടി​യി​ൽ

മാ​ങ്കു​ളം: ദു​ർ​ഘ​ട പാ​ത​ക​ൾ താ​ണ്ടി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് മാ​ങ്കു​ളം മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കു​ടി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​ണ് മ​ണി​യോ​ടെ​യാ​ണ് കു​റ​ത്തി​ക്കു​ടി, ചി​ക്ക​നാം​കു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കു​ടി നി​വാ​സി​ക​ളു​ടെ ദു​രി​ത പൂ​ർ​ണ​മാ​യ ജീ​വി​തം സ്ഥാ​നാ​ർ​ഥി നേ​രി​ട്ടു ക​ണ്ട​റി​ഞ്ഞു.
എ​ൽ​ഡി​എ​ഫ് ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി യു​ടെ പേ​രി​ൽ വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കെ​പി​സി​സി മീ​ഡി​യ ഏ​കോ​പ​ന സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ വ​ര​ണാ​ധി​കാ​രി കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഇ​ന്ന് ദേ​വി​കു​ള​ത്ത്

ഇ​ടു​ക്കി: യു​ഡി​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സ് ഇ​ന്ന് ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ വ​ട്ട​വ​ട,കാ​ന്ത​ല്ലൂ​ർ ,മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. ഏ​ഴി​ന് കൊ​ട്ട​ക്കാ​ന്പൂ​രി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ .​കെ. മ​ണി ഉ​ത്ഘാ​ട​നം ചെ​യ്യും.
തു​ട​ർ​ന്നു കോ​വി​ല്ലൂ​ർ,വ​ട്ട​വ​ട,പ​ഴ​ത്തോ​ട്ടം, കാ​ന്ത​ല്ലൂ​ർ പെ​രു​മ​ല, കാ​ന്ത​ല്ലൂ​ർ ടൗ​ണ്‍, പ​യ​സ് ന​ഗ​ർ,കോ​വി​ൽ​ക്ക​ട​വ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി ഉ​ച്ച​യ്ക്ക് 12. 30 നു ​മ​റ​യൂ​ർ ടൗ​ണി​ൽ സ​മാ​പി​ക്കും.