ആ​​​ന​​​യി​​​റ​​​ങ്ക​​​ൽ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ വ​​​യോ​​​ധി​​​ക​​​ൻ മു​​​ങ്ങി​​​മ​​​രി​​​ച്ചു
Thursday, April 18, 2019 10:59 PM IST
രാ​​​ജ​​​കു​​​മാ​​​രി: വ​​​യോ​​​ധി​​​ക​​​ൻ ആ​​​ന​​​യി​​​റ​​​ങ്ക​​​ൽ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ മു​​​ങ്ങി​​​മ​​​രി​​​ച്ചു. ചി​​​ന്ന​​​ക്ക​​​നാ​​​ൽ മു​​​ത്ത​​​മ്മ കോ​​​ള​​​നി സ്വ​​​ദേ​​​ശി ച​​​ന്ദ​​​ന​​​മ​​​ഹാ​​​ലിം​​​ഗം (77)ആ​​​ണ് മ​​​രി​​​ച്ച​​​ത്. ആ​​​ന​​​യി​​​റ​​​ങ്ക​​​ൽ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ന്‍റെ മ​​​റു​​​ക​​​ര​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​വീ​​​ട്ടി​​​ൽ വ​​​ഞ്ചി​​​യി​​​ൽ​​​പോ​​​യി മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം സൂ​​​ര്യ​​​നെ​​​ല്ലി​​​യി​​​ൽ എ​​​ത്തി​​​യ ച​​​ന്ദ​​​ന മ​​​ഹാ​​​ലിം​​​ഗം എ​​​ടി​​​എ​​​മ്മി​​​ൽ​​​നി​​​ന്ന് പ​​​ണ​​​മെ​​​ടു​​​ത്ത് പ​​​ല​​​ഹാ​​​ര​​​ങ്ങ​​​ൾ വാ​​​ങ്ങി​​​യ​​​ശേ​​​ഷം പു​​​തു​​​പ​​​ര​​​ട്ടി​​​ലു​​​ള്ള ബ​​​ന്ധു​​​വീ​​​ട്ടി​​​ലേ​​​ക്ക് വ​​​ള്ള​​​ത്തി​​​ൽ ഒ​​​റ്റ​​​യ്ക്കാ​​​ണ് പോ​​​യ​​​ത്. ബ​​​ന്ധു​​​വീ​​​ട്ടി​​​ൽ​​​നി​​​ന്ന് തി​​​രി​​​കെ ക​​​ര​​​യി​​​ൽ എ​​​ത്തി​​​യ​​​ശേ​​​ഷം വ​​​ള്ള​​​ത്തി​​​ൽ​​​നി​​​ന്നും ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ വെ​​​ള്ള​​​ത്തി​​​ൽ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. രാ​​​ത്രി​​​യാ​​​യ​​​തി​​​നാ​​​ൽ ഈ ​​​പ്ര​​​ദേ​​​ശ​​​ത്ത് ആ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ മീ​​​ൻ പി​​​ടി​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​വ​​​രാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ട​​​ത്. ശാ​​​ന്ത​​​ന്പാ​​​റ പോ​​​ലീ​​​സ് മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. നെ​​​ടു​​​ങ്ക​​​ണ്ടം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് വി​​​ട്ടു​​​ന​​​ൽ​​​കി.