വ​ർ​ഷം നാ​ലു​ ക​ഴി​ഞ്ഞി​ട്ടും ബ​സ് ടെ​ർ​മി​ന​ൽ ശി​ല പി​ന്നി​ട്ടി​ല്ല
Thursday, April 18, 2019 11:17 PM IST
നെ​ടു​ങ്ക​ണ്ടം: ശി​ലാ​സ്ഥാ​പ​നം ക​ഴി​ഞ്ഞ് നാ​ലു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും നെ​ടു​ങ്ക​ണ്ട​ത്തെ ബ​സ് ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. 2015-ൽ ​മ​ന്ത്രി അ​ടൂ​ർ പ്ര​കാ​ശ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ചെ​ങ്കി​ലും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മി​ക്കാ​നാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്.

പി​ന്നീ​ടു​വ​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കു​റേ ക​ല്ലു​ക​ൾ പൊ​ട്ടി​ച്ചു​മാ​റ്റി​യ​ത​ല്ലാ​തെ മ​റ്റു ജോ​ലി​ക​ൾ ന​ട​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ല. പ​രാ​ധീ​ന​ത​ക​ൾ നി​റ​ഞ്ഞ ഒ​രു ബ​സ് സ്റ്റാ​ൻ​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നെ​ടു​ങ്ക​ണ്ടം. സ്വ​കാ​ര്യ, കെ ​എ​സ്ആ​ർ​ടി​സി, ത​മി​ഴ്നാ​ട് ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ 125-ൽ​പ​രം ബ​സു​ക​ളാ​ണ് സ്റ്റാ​ൻ​ഡി​ൽ ദി​വ​സേ​ന എ​ത്തു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ഇ​വി​ടെ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും സ്റ്റാ​ൻ​ഡി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ​പോ​ലും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.

2003-ൽ ​യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​മി​ച്ച വെ​യി​റ്റിം​ഗ് ഷെ​ഡ് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ബ​സ് സ്റ്റാ​ൻ​ഡും പ​രി​സ​ര​വും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ​ത​രം മാ​ലി​ന്യ​ങ്ങ​ളാ​ൽ നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഇ​വ​യി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. സ്റ്റാ​ൻ​ഡി​ന്‍റെ ത​റ മി​ക്ക​യി​ട​ത്തും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ന്ന വെ​ള്ളം സ്റ്റാ​ൻ​ഡി​ലൂ​ടെ ഒ​ഴു​കി ടൗ​ണ്‍ വ​രെ എ​ത്താ​റു​ണ്ട്. സ്റ്റാ​ൻ​ഡി​ലെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗ് ബ​സു​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു.

സ​ന്ധ്യ​മ​യ​ങ്ങി​യാ​ൽ ഇ​വി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്. ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ഴി​ഞ്ഞാ​ടു​ക​യാ​ണെ​ന്നും മ​ദ്യ​പ​സം​ഘ​ങ്ങ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണെ​ന്നും വ്യാ​പാ​രി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. ബ​സു​ക​ളി​ൽ​നി​ന്നും ഡീ​സ​ൽ മോ​ഷ്ടി​ക്കു​ന്ന​തും ട​യ​റു​ക​ളു​ടെ കാ​റ്റ് കു​ത്തി​വി​ടു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​തി​വാ​ണ്. ഇ​തു​മൂ​ലം ബ​സു​ക​ൾ രാ​ത്രി​യി​ൽ ഇ​വി​ടെ പാ​ർ​ക്കു​ചെ​യ്യു​ന്നി​ല്ല.

ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ ബ​സ് ജീ​വ​ന​ക്കാ​രും വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ടെ​ർ​മി​ന​ൽ ഇ​പ്പോ​ഴും ശി​ലാ​ഫ​ല​ക​ത്തി​ൽ ഒ​തു​ങ്ങു​ക​യാ​ണ്.