ഇ​ടു​ക്കി ഡാം ​ടോ​പ്പി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു
Thursday, April 18, 2019 11:17 PM IST
ചെ​റു​തോ​ണി: ദേ​ശീ​യ​പാ​ത​യു​ടെ ഭാ​ഗ​മാ​യ ഇ​ടു​ക്കി ഡാം ​ടോ​പ്പി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന്‍റെ വ്യൂ ​പോ​യി​ന്‍റി​ൽ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. റോ​ഡു​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കൊ​ടും​വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​ങ്ങ​ള​ധി​ക​വും ഉ​ണ്ടാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി 11.30-ഓ​ടെ ഇ​വി​ടെ ക​രി​ക്ക് വ്യാ​പാ​രം ന​ട​ത്തു​ന്ന സു​രേ​ഷി​ന്‍റെ (42) പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ൽ ലോ​റി​യി​ടി​ച്ചു. രാ​ത്രി ക​ട​യി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​ന​ത്തി​ൽ​നി​ന്നും തെ​റി​ച്ച് റോ​ഡി​ൽ​വീ​ണ സു​രേ​ഷി​ന് ബോ​ധം ന​ഷ്ട​പ്പെ​ട്ട് അ​ര​മ​ണി​ക്കൂ​റോ​ളം വ​ഴി​യി​ൽ കി​ട​ന്നു. ഇ​തു​വ​ഴി പി​ന്നീ​ടെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് സു​രേ​ഷി​നെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ​ക്ക് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സു​രേ​ഷ് അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്തി​ട്ടി​ല്ല.

പെ​ട്ടി ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ടെ ലോ​റി നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ൽ​നി​ന്നും പോ​ലീ​സ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഡ്രൈ​വ​ർ ര​ക്ഷ​പ്പെട്ട​താ​യാ​ണ് അ​റി​വ്.

ഇ​തേ സ്ഥ​ല​ത്ത് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ഓ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. ഇ​ടു​ക്കി പാ​റേ​മാ​വ് ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​സ്റ്റ് ഓ​മ​ന​ക്കു​ട്ട​നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ ഭ​ർ​ത്താ​വു​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​രു​വ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.