ശാ​ന്തി​ഗ്രാം ബാ​ങ്കി​ൽ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി വി​ജ​യി​ച്ചു
Thursday, April 18, 2019 11:17 PM IST
ക​ട്ട​പ്പ​ന: ശാ​ന്തി​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി വി​ജ​യി​ച്ചു. പ​തി​നൊ​ന്ന് സീ​റ്റു​ക​ളി​ലും സം​ര​ക്ഷ​ണ സ​മി​തി മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്. 2014 മു​ത​ൽ ബാ​ങ്കി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റർ ഭ​ര​ണ​മാ​യി​രു​ന്നു. 2017 ഫെ​ബ്രു​വ​രി 12-ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നെ​ങ്കി​ലും ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. പ​രി​ധി​ക്കു വെ​ളി​യി​ലു​ള്ള​വ​ർ​ക്കും ബാ​ങ്കി​ൽ അം​ഗ​ത്വം ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന്‍റ​ണി വാ​ട്ട​പ്പ​ള്ളി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​തി​നെ​തു​ട​ർ​ന്നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം സ്റ്റേ ​ചെ​യ്ത​ത്. ജോ​സ് ആ​ന്‍റ​ണി​യു​ടെ ആ​ക്ഷേ​പം അ​ന്വേ​ഷി​ക്കാ​ൻ ജി​ല്ലാ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റെ ക​ഴി​ഞ്ഞ മാ​ർ​ച്ച് 17-ന് ​കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി. എ​ന്നാ​ൽ തെ​ളി​വ് ഹാ​ജ​രാ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ബു​ധ​നാ​ഴ്ച ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ജോ​യി ജോ​ർ​ജ് കു​ഴി​കു​ത്തി​യാ​നി -പ്ര​സി​ഡ​ന്‍റ്, റോ​യി മാ​ത്യു വ​ട​ക്കേ​ക്കു​ന്നേ​ൽ -വൈ​സ് പ്ര​സി​ഡ​ന്‍റ്, റെ​ജി ജോ​സ്, ഉ​ഷ സെ​ൽ​വ​രാ​ജ്, റെ​ജി വ​ർ​ഗീ​സ്, കെ.​എ​സ്. സി​ബി, ബി​ജു സോ​മ​രാ​ജ​ൻ, ശോ​ഭ​ന​കു​മാ​രി ക​രു​ണാ​ക​ര​ൻ, ജി​ഷ രാ​ജു, റെ​ജി ജോ​സ​ഫ്, ബി​ന്ദു സെ​ന്തി​ൽ എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.