വ​ഞ്ചി​ക്ക​വ​ല സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ ഇ​നി ഓ​ർ​മ
Thursday, April 18, 2019 11:17 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണ ജീ​വ​ന​ക്കാ​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി വ​ഞ്ചി​ക്ക​വ​ല​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ൾ പൂ​ട്ടി.
സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളി​നു പ്ര​വ​ർ​ത്ത​നാ​നു​മ​തി നി​ഷേ​ധി​ച്ച​ത്.
വാ​ഴ​ത്തോ​പ്പ് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ന്‍റെ കോ​ന്പൗ​ണ്ടി​നോ​ടു​ചേ​ർ​ന്ന് കെ ​എ​സ്ഇ​ബി അ​നു​വ​ദി​ച്ച താ​ല്ക്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് യു​പി സ്കൂ​ളി​ന്‍റെ അ​ന​ക്സാ​യാ​ണ് സ്കൂ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​റ്റു യു​പി സ്കൂ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​സ്കൂ​ൾ.
ഒ​രേ കോ​ന്പൗ​ണ്ടി​ൽ ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളും മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളും വ​ന്ന​തി​നാ​ൽ സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ന്ന​യി​ച്ച് ചി​ല വ്യ​ക്തി​ക​ൾ കോ​ട​തി​യെ മു​ന്പും സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മു​ൻ​കാ​ല ഗ​വ​ണ്‍​മെ​ന്‍റു​ക​ൾ സ്കൂ​ളി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കു​ക​യും ഇ​തി​നോ​ടു​ചേ​ർ​ന്ന് മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി കെ​ട്ടി​ടം നി​ർ​മി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​രു​ന്ന​തി​ന് നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗ​ങ്ങ​ളും ന​ട​ന്നി​രു​ന്നു.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ലെ​ത്തി​യ​തോ​ടെ പ​രാ​തി​ക്കാ​ര​ൻ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി സ​ർ​ക്കാ​രി​നെ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത് അ​റി​യി​ക്കു​ന്ന​തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​വ​ശ്യം അ​വ​ഗ​ണി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 2019 മാ​ർ​ച്ച് 31-നു​ശേ​ഷ​മു​ള്ള പ്ര​വ​ർ​ത്ത​നാ​നു​മ​തി ത​ട​ഞ്ഞു.
സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ടേ​ണ്ട​താ​യി വ​ന്ന​തോ​ടെ ഇ​വി​ടെ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും യു​പി ക്ലാ​സി​ലേ​ക്ക് പു​തു​താ​യി വ​രു​ന്ന​തു​മാ​യ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ലു​ള്ള മ​റ്റു സ്കൂ​ളു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​ര​ങ്ങ​ൾ ന​ൽ​കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്ക് കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ആ​ദ്യ​കാ​ല സ്കൂ​ളാ​ണ് വാ​ഴ​ത്തോ​പ്പി​ലെ കു​ടി​യേ​റ്റ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.