അ​ന്ത്യഅ​ത്താ​ഴ സ്മ​ര​ണ​യി​ൽ പെ​സ​ഹാ ആ​ച​ര​ണം
Thursday, April 18, 2019 11:17 PM IST
ക​ട്ട​പ്പ​ന: യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ സ്മ​ര​ണ​യി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ പെ​സ​ഹാ ആ​ച​രി​ച്ചു. പ​ള്ളി​ക​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു.
വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
യേ​ശു​വി​ന്‍റെ ലാ​ളി​ത്യ​മാ​ർ​ന്ന ജീ​വി​തം മാ​തൃ​ക​യാ​ക്കി ആ​ധ്യാ​ത്മി​ക ജീ​വി​തം പ​രി​ശു​ദ്ധ​മാ​ക്ക​ണ​മെ​ന്നും ജീ​വി​ത​ത്തെ പ​രി​ശോ​ധി​ച്ച് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി, ഫാ. ​ജോ​ർ​ജ് മു​ള്ളൂ​ർ, ഫാ. ​സ്റ്റാ​ൻ​ലി പ​ന​ലേ​ക്കു​ടി, ഫാ. ​റോ​ബി​ൻ കാ​വു​ങ്ക​ൽ, ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പാ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് ഉ​ദ​യം​പാ​റ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന, ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു.
ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന കാ​ൽ​ക​ഴു​ക​ൽ ശു​ശ്രു​ഷ​യ്ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ബി​ജു മ​ങ്ക​ന്താ​നം, ഫാ. ​ജോ​മി കു​ന്പു​ക്ക​ൽ, ഫാ.​ജോ​മി​ൻ നി​ര​പ്പേ​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

രാ​ജാ​ക്കാ​ട്: ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി​യി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ത്തി. മോ​ണ്‍. ഏ​ബ്രാ​ഹം പു​റ​യാ​റ്റ് കാ​ൽക​ഴു​ക​ൽ ശു​ശ്രൂ​ഷ നി​ർ​വഹി​ച്ചു. ഫാ. ​ആ​ന​ന്ദ് പ​ള്ളി​വാ​തു​ക്ക​ൽ പെ​സ​ഹാ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ, ഫാ. ​ജോ​ബി വാ​ഴ​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.