വേ​ന​ൽമ​ഴ​യി​ൽ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത; ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി
Thursday, April 18, 2019 11:19 PM IST
തൊ​ടു​പു​ഴ: വേ​ന​ൽമ​ഴ​യി​ൽ പ്ര​ഹ​ര​ശേ​ഷി​യു​ള്ള ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യേ​റി​യ​തി​നാ​ൽ മ​ല​യോ​ര ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം. ഉ​യ​ർ​ന്ന കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത​യേ​റി​യ​തി​നാ​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. വേ​ന​ൽ​മ​ഴ​യോ​ടൊ​പ്പ​മു​ള്ള ഇ​ടി​മി​ന്ന​ൽ മ​നു​ഷ്യ​ജീ​വ​നു ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തി​നു പു​റ​മെ മൃ​ഗ​ങ്ങ​ൾ​ക്കും വൈ​ദ്യു​തി കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും വീ​ടു​ക​ൾ​ക്കും നാ​ശം വി​ത​യ്ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.
വേ​ന​ലി​നോ​ടൊ​പ്പം അ​തിശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ൽ ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ഈ ​സ​മ​യ​ത്ത് അ​പ​ക​ടം പ​തി​വാ​ണെ​ന്ന് ഭൗ​മ​ശാ​സ്ത്ര വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഉ​ച്ച ക​ഴി​ഞ്ഞ ര​ണ്ടി​നും രാ​ത്രി എ​ട്ടി​നും ഇ​ട​യി​ലു​ള്ള സ​മ​യം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഈ ​സ​മ​യം മി​ന്ന​ലി​ൽ നി​ന്നു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ വൈ​ദ്യു​തി ഭൂ​മി​യി​ലേ​ക്ക് പാ​യു​ന്പോ​ൾ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. ഇ​താ​ണ് വീ​ടു​ക​ൾ​ക്കും വ​ൻ​മ​ര​ങ്ങ​ൾ​ക്കും മി​ന്ന​ലേ​ൽ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. മി​ന്ന​ലി​ൽ വീ​ടു​ക​ളു​ടെ ഭി​ത്തി​ക​ൾ, വാ​തി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ വി​ണ്ടുകീ​റി ന​ശി​ക്കും. കൂ​ടാ​തെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും വ്യാ​പ​ക​മാ​യി ന​ശി​ക്കും. വീ​ടു​ക​ളി​ലെ വ​യ​റിം​ഗു​ക​ളും ക​ത്തി ന​ശി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. തീ ​പി​ടിത്ത​ത്തി​നും സാ​ധ്യ​ത​യേ​റും. ഇ​ത്ത​ര​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ മൂ​ലം പ​ല​പ്പോ​ഴും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഭൂ​പ്ര​കൃ​തി​യ​നു​സ​രി​ച്ച് ഇ​ടു​ക്കി ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ൽ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യേ​റെ​യു​മാ​ണ്. മ​നു​ഷ്യ​ർ​ക്ക് അ​പ​ക​ടം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും മി​ന്ന​ലു​ള്ള സ​മ​യ​ത്ത് സ്വീ​ക​രി​ക്ക​ണം. ഇ​ടി​മി​ന്ന​ലി​ൽ പ​ല​പ്പോ​ഴും ജീ​വ​ഹാ​നി​യും പ​തി​വാ​ണ്. മി​ന്ന​ലി​നെ ഭ​യ​ന്ന് വീ​ടി​നു​ള്ളി​ൽ ഇ​രു​ന്നാ​ലും ചി​ല​പ്പോ​ൾ ഷോ​ക്കേ​ൽ​ക്കാ​റു​ണ്ട്. വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലോ മു​റ്റ​ത്തോ നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ് സാ​ധാ​ര​ണ​യാ​യി മി​ന്ന​ലേ​ൽ​ക്കാ​റു​ള്ള​ത്. അ​പ​ക​ട സാ​ധ്യ​ത​യേ​റെ​യും ഉ​ച്ച​യ്ക്കു ശേ​ഷം മ​ഴ​യ്ക്കു മു​ന്നോ​ടി​യാ​യു​ണ്ടാ​കു​ന്ന മി​ന്ന​ലാ​ണ്. പ്ര​ഹ​ര​ശേ​ഷി വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും ഇ​തി​ലൂ​ടെ ഭൂ​മി​യി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന വൈ​ദ്യു​തി​ക്ക്.

ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്
ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി
മി​ന്ന​ലു​ള്ള സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കാ​തി​രി​ക്കു​ക. വീ​ടി​നു മു​റ്റ​ത്തും വ​രാ​ന്ത​യി​ലും നി​ൽ​ക്കാ​തി​രി​ക്കു​ക. മ​ഴ​യു​ള്ള സ​മ​യ​ത്ത് ഒ​റ്റ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ അ​ഭ​യം തേ​ടാ​തി​രി​ക്കു​ക. വീ​ടു​ക​ളു​ടെ വാ​തി​ലി​നും ജ​ന​ലി​നും സ​മീ​പ​ത്ത് നി​ൽ​ക്കാ​തെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റു​ക. മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ലോ​ഹ​ത്തി​ൽ നി​ർ​മി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക, മി​ന്ന​ൽ സാ​ധ്യ​ത​യു​ള്ള സ​മ​യ​ത്ത് ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക, ഫോ​ണി​ലൂ​ടെ​യും മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യു​മു​ള്ള സം​ഭാ​ഷ​ണം ഒ​ഴി​വാ​ക്കു​ക.
തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​മാ​യ​തി​നാ​ൽ യോ​ഗ സ്ഥ​ല​ങ്ങ​ളി​ൽ മി​ന്ന​ലു​ള്ള സ​മ​യ​ത്ത് മൈ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കാ​തി​രി​ക്കു​ക. സ്ഥാ​നാ​ർ​ഥി​ക​ൾ തു​റ​ന്ന വാ​ഹ​ന​ത്തി​ലു​ള്ള സ​ഞ്ചാ​രം ഒ​ഴി​വാ​ക്കു​ക.