വ്യ​ക്തി​ക​ളെ നേ​രി​ൽ​ക​ണ്ട് ജോ​യ്സ് ജോ​ർ​ജ് തൊ​ടു​പു​ഴ​യി​ൽ
Thursday, April 18, 2019 11:19 PM IST
ചെ​റു​തോ​ണി : തൊ​ടു​പു​ഴ​യി​ൽ വീ​ണ്ടും ജോ​യ്സ് ജോ​ർ​ജി​ന്‍റെ സാ​ന്നി​ധ്യം. ചൊ​വ്വാ​ഴ്ച മ​റ​യൂ​രി​ൽ പൊ​തു പ​ര്യ​ട​നം അ​വ​സാ​നി​ച്ച ശേ​ഷം നേ​രെ​യെ​ത്തി​യ​ത് തൊ​ടു​പു​ഴ​യി​ലേ​ക്ക്.
പു​ല​ർ​ച്ചെ​യാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​തെ​ങ്കി​ലും തൊ​ടു​പു​ഴ​യു​ടെ ന​ഗ​ര​ഭാ​ഗ​ങ്ങ​ളി​ലും ചെ​പ്പു​കു​ളം ഉ​ൾ​പ്പെടെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ജോ​യ്സ് ജോ​ർ​ജ് ഓ​ട്ട​പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ക​ലാ​ല​യ ജീ​വി​തം ഉ​ൾ​പ്പെ​ടെ തൊ​ടു​പു​ഴ​യു​മാ​യി ഏ​റെ അ​ടു​പ്പ​മു​ള്ള ജോ​യ്സ് ജോ​ർ​ജ് സു​ഹൃ​ത്തു​ക്ക​ളെ​യും അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യു​മെ​ല്ലാം ഒ​രു​വ​ട്ടം കൂ​ടി ക​ണ്ടു. ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഓ​ടി​യെ​ത്തി ഒ​രി​ക്ക​ൽ​കൂ​ടി പി​ന്തു​ണ ചോ​ദി​ച്ചു.
രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ സൗ​ഹൃ​ദ​വും അ​ടു​പ്പ​വും തെ​ര​ഞ്ഞെ​ടു​പ്പി​ൽ തു​ണ​യ്ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ജോ​യ്​സ് പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന തൊ​ടു​പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​വു​മാ​യും സ്ഥാ​നാ​ർ​ഥി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തി​യും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ട്ടാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യു​മാ​ണ് പി​രി​ഞ്ഞ​ത്. പ​ര്യ​ട​ന വേ​ള​യി​ൽ പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന ചെ​പ്പു​കു​ള​ത്തും സ്ഥാ​നാ​ർ​ഥി​യെ​ത്തി. വൈ​കി​ട്ടോ​ടെ ഇ​ടു​ക്കി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ ദു:​ഖ വെ​ള്ളി​യാ​ഴ്ച ഇ​ട​വ​ക പ​ള്ളി​യാ​യ വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കും.