അ​റ​ക്കു​ള​ത്തും കാ​ഞ്ഞാ​റി​ലും കാ​റ്റി​ലും മി​ന്ന​ലി​ലും നാ​ശം
Thursday, April 18, 2019 11:19 PM IST
അ​റ​ക്കു​ളം: മൂ​ല​മ​റ്റം, അ​റ​ക്കു​ളം, കാ​ഞ്ഞാ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. മൂ​ല​മ​റ്റം ബി​ഷ​പ് വ​യ​ലി​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ ക്വ​ാർ​ട്ടേ​ഴ്സി​ൽ ഫ്രി​ഡ്ജി​നു മു​ക​ളി​ലി​രു​ന്ന സ്റ്റെ​ബി​ലൈ​സ​റി​നു മി​ന്ന​ലേ​റ്റ് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം തീ​പി​ടി​ച്ചു. മൂ​ല​മ​റ്റ​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. കാ​ഞ്ഞാ​ർ ചേ​ന​പ്പ​റ​ന്പി​ൽ സി​എ​സ് ഗോ​പി​നാ​ഥി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ പ്ലാ​വ് ഒ​ടി​ഞ്ഞു​വീ​ണു വീ​ടി​ന്‍റെ പോ​ർ​ച്ചും കാ​റും ത​ക​ർ​ന്നു. മൂ​ല​മ​റ്റം പ​തി​പ്പ​ള്ളി പേ​രി​യ​ത്ത് ബി​ജു​വി​ന്‍റെ വീ​ടി​ന് ഇ​ടി​മി​ന്ന​ലേ​റ്റ് കോ​ണ്‍​ക്രീ​റ്റ് പൊ​ളി​ഞ്ഞു വീ​ണു. നി​ര​വ​ധി വീ​ടു​ക​ൾ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു മി​ന്ന​ലേ​റ്റി​ട്ടു​ണ്ട്.