ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ​തി​രാ​യ വ്യാ​ജ പ്ര​ചാ​ര​ണം: ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Thursday, April 18, 2019 11:19 PM IST
ചെ​റു​തോ​ണി : ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. കൊ​ച്ചു​ക​രി​ന്പ​ൻ ബി​നു ചാ​ക്കോ കൂ​ട​ത്തി​ൽ (26), പൂ​വ​ത്തി​ങ്ക​ൽ പോ​ൾ മാ​ത്യു (24) എ​ന്നി​വ​രെ​യാ​ണ് ഇ​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​വ​രെ നെ​ടു​ങ്ക​ണ്ടം ജു​ഡീ​ഷൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ ഹാ​ജ​രാ​ക്കും. ഐ​ടി ആ​ക്ട് 67 അ​നു​സ​രി​ച്ചാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്ത​ത്. ര​ണ്ട് ദി​വ​സം മു​ന്പാ​ണ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ പേ​രി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ്യാ​ജ പ്ര​ച​ാര​ണം ഉ​ണ്ടാ​യ​ത്. ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി നി​ല​വി​ൽ ഇ​ല്ലെ​ന്നും ജോ​യ്സ് ജോ​ർ​ജി​ന് പി​ന്തു​ണ പി​ൻ​വ​ലി​ച്ചു എ​ന്നു​മാ​ണ് ഫേ​യ്സ്ബു​ക്ക് വ​ഴി വോ​യ്സ് ഓ​ഫ് ഇ​ടു​ക്കി എ​ന്ന പേ​ജി​ൽ​നി​ന്നും വ്യാ​ജ സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തി​നെ​തി​രേ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ ക​ള​ക്ട​ർ​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.