കു​മാ​ര​മം​ഗ​ലം മോ​ഷ​ണം: മോ​ഷ്ടാ​വി​ന്‍റെ വി​വ​രം ല​ഭി​ച്ചു
Thursday, April 18, 2019 11:19 PM IST
തൊ​ടു​പു​ഴ: കു​മാ​ര​മം​ഗ​ല​ത്തും പെ​രു​ന്പി​ള്ളി​ച്ചി​റ​യി​ലും ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വെ​ന്ന് പോ​ലീ​സ്. സി​സി​ടി​വി​യി​ൽ നി​ന്നും ല​ഭി​ച്ച മോ​ഷ്ടാ​വി​ന്‍റെ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ളെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.
അ​ന്യജി​ല്ല​ക്കാ​ര​നാ​യ ഇ​യാ​ൾ മോ​ഷ​ണ​ത്തി​നു ശേ​ഷം ഇ​വി​ടെ നി​ന്നും ക​ട​ന്നുക​ള​ഞ്ഞ​താ​യാ​ണ് സൂ​ച​ന. ഒ​ളി​വി​ൽ ക​ഴി​യാ​ൻ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​സ്ഐ എം.​പി.​സാ​ഗ​ർ പ​റ​ഞ്ഞു.