പോ​ലീ​സി​ന്‍റേത് പ​ക്ഷ​പാ​ത​പ​ര​മാ​യ ന​ട​പ​ടി: ഡി​സി​സി പ്ര​സി​ഡ​ന്‍റ്
Thursday, April 18, 2019 11:19 PM IST
ക​ട്ട​പ്പ​ന: തെ​ര​ഞ്ഞെ​ടു​പ്പി​നു ദി​വ​സ​ങ്ങ​ൾ​മാ​ത്രം ശേ​ഷി​ക്കെ വ്യാ​ജ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്യു​ന്ന പോ​ലീ​സ് പ​ക്ഷ​പാ​ത​പ​ര​മാ​യി പെ​രു​മാ​റു​ക​യാ​ണെ​ന്ന്് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വോ​യ്സ് ഓ​ഫ് ഇ​ടു​ക്കി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട പോ​സ്റ്റ് ഷെ​യ​ർ ചെ​യ്ത​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്യു​ന്ന​ത്. വ്യാ​ജ പോ​സ്റ്റ് സൃ​ഷ്ടി​ച്ച​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല.
2013 ന​വം​ബ​ർ 15ന് ​ഹൈ​റേ​ഞ്ച് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പേ​രി​ലാ​ണ് ഈ ​പേ​ജ് തു​ട​ങ്ങി​യ​ത്. അ​ടു​ത്തി​ടെ പേ​ജി​ന്‍റെ പേ​ര് വോ​യ്സ് ഓ​ഫ് ഇ​ടു​ക്കി എ​ന്നു മാ​റ്റി​യ​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വ്യാ​ജ പ്ര​സ്താ​വ​ന പോ​സ്റ്റു​ചെ​യ്ത​വ​രെ​യോ പേ​ജി​ന്‍റെ ന​ട​ത്തി​പ്പു​കാ​രെ​യോ പി​ടി​കൂ​ടാ​തെ ഷെ​യ​ർ​ചെ​യ്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​ന്പ് സ​മാ​ധാ​നം ത​ക​ർ​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യേ​യും നേ​താ​ക്ക​ളേ​യും വ്യ​ക്തി​ഹ​ത്യ ചെ​യ്ത​വ​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. വൈ​ദി​ക​രെ ഒ​രി​ക്ക​ലും കോ​ണ്‍​ഗ്ര​സ് അ​പ​മാ​നി​ക്കി​ല്ല. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജോ​യി വെ​ട്ടി​ക്കു​ഴി, ജോ​ണി കു​ളം​പ​ള്ളി, മ​നോ​ജ് മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.