പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ആ​യി​ര​ങ്ങ​ൾ തു​ന്പ​ച്ചി കുരിശുമല ക​യ​റി
Saturday, April 20, 2019 10:15 PM IST
അ​റ​ക്കു​ളം: പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ആ​യി​ര​ങ്ങ​ൾ തു​ന്പ​ച്ചി മ​ല ക​യ​റി. യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​വും കു​രി​ശു​മ​ര​ണ​വും അ​നു​സ്മ​രി​ച്ച് രാ​വി​ലെ മു​ത​ൽ ആ​യി​ര​ങ്ങ​ളാ​ണ് ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ൽ തു​ന്പ​ച്ചി കു​രി​ശു​മ​ല​യി​ൽ എ​ത്തി​യ​ത്.

രാ​വി​ലെ എ​ട്ടി​ന് അ​റ​ക്കു​ളം അ​ശോ​ക ക​വ​ല​യി​ൽ നി​ന്നും ആ​രം​ഭി​ച്ച ആ​ഘോ​ഷ​മാ​യ കു​രി​ശി​ന്‍റെ വ​ഴി മെ​യി​ൻ റോ​ഡി​ലൂ​ടെ എ​ട്ടു കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് 11 .15ന് ​തു​ന്പ​ച്ചി കു​രി​ശു​മ​ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. മ​ല​മു​ക​ളി​ലെ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പ​ന പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് പാ​ലാ അ​ൽ​ഫോ​ൻ​സാ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​ത്യു പു​ന്ന​ത്താ​ന​ത്തുകു​ന്നേ​ൽ സ​ന്ദേ​ശ​വും ന​ൽ​കി.

തു​ന്പ​ച്ചിമ​ല തീ​ർ​ഥാ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് സെ​ന്‍റ് മേ​രി​സ് പു​ത്ത​ൻ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് വെ​ട്ടു​ക​ല്ലേ​ൽ, അ​സി. വി​കാ​രി ഫാ. ​മാ​ത്യു പാ​ല​ക്കാ​ട്ടു​കു​ന്നേ​ൽ ഫാ. ​ജി​ജോ തു​ടി​യ​ൻ പ്ലാ​ക്ക​ൽ, കൈ​ക്കാ​രന്മാരാ​യ തോ​മ​സ് ക​യ​ത്തി​ൻ​ക​ര, ജി​ജി​മോ​ൻ ആ​ലാ​നി​യ്ക്ക​ൽ സ​ന്തോ​ഷ് ക​ല്ലം​പ്ലാ​ക്ക​ൽ, ജി​ന്‍റി മ​റ്റ​ത്തി​നാ​നി​ക്ക​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ല​മു​ക​ളി​ലെ​ത്തി​യ​വ​ർ​ക്ക് നേ​ർ​ച്ചക്കഞ്ഞി ഒ​രു​ക്കി​യി​രു​ന്നു.