ബ്രേ​ക്കി​ട്ട​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ് ട്രാ​ൻ​സ്ഫോ​ർമ​റി​ലി​ടി​ച്ചു
Saturday, April 20, 2019 10:15 PM IST
നെ​ടു​ങ്ക​ണ്ടം: ്ര​ബേ​ക്ക് ഇ​ട്ട​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട പി​ക്ക​പ് ഇ​ടി​ച്ച് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തിപോ​സ്റ്റ് ത​ക​ർ​ന്നു. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​ന​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​സ​മ​യ​ത്ത് ചാ​റ്റ​ൽ​മ​ഴ​യാ​യി​രു​ന്നു.

ബ്രേ​ക് ച​വി​ട്ടി​യ​പ്പോ​ൾ റോ​ഡി​ൽ നി​ര​ത്തി​യ ടൈ​ലി​ൽ​നി​ന്ന് വാ​ഹ​നം തെ​ന്നി​മാ​റി​യാ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

നെ​ടു​ണ്ട​ത്തു​നി​ന്നും പ​ച്ച​ടി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു വാ​ഹ​നം. ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച പോ​സ്റ്റ് ഒ​ടി​യു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​ർ ഇ​രി​ക്കു​ക​യും​ചെ​യ്തു. വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​ഞ്ഞു​മാ​റി​യ​ത്.

ഉ​ട​ൻ​ത​ന്നെ വൈ​ദ്യു​തി വ​കു​പ്പ് ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും​ചേ​ർ​ന്ന് പോ​സ്റ്റ് മാ​റ്റി​യി​ട്ട് വൈ​ദ്യു​തി പു​ന​ഃസ്ഥാ​പി​ച്ചു.