ക​ലാ​ശ​ക്കൊ​ട്ടി​നു പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ച്ചു
Saturday, April 20, 2019 10:15 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്താ​ൻ നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. വി​വി​ധ മു​ന്ന​ണി​ക​ൾ​ക്ക് പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ക​ട​ന​ങ്ങ​ൾ മു​ഖാ​മു​ഖം വ​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ എ​ല്ലാ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വൈ​കു​ന്നേ​രം നാ​ലി​ന് സ്കൂ​ൾ ജം​ഗ്ഷ​നി​ൽ​നി​ന്നു​മാ​ണ് പ്ര​ക​ട​നം ആ​രം​ഭി​ക്കേ​ണ്ട​ത്. പ്ര​ക​ട​നം ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി തി​രി​കെ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നും പ​ച്ച​ടി ജം​ഗ്ഷ​നും ഇ​ട​യി​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​സാ​നി​പ്പി​ക്ക​ണം. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ​നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി തി​രി​കെ പ​ടി​ഞ്ഞാ​റേ​ക്ക​വ​ല വി​ക​സ​ന സ​മി​തി സ്റ്റേ​ജി​നു​മു​ന്പി​ൽ അ​വ​സാ​നി​പ്പി​ക്ക​ണം. എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ച്ച് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി തി​രി​കെ കി​ഴ​ക്കേ​ക്ക​വ​ല​യി​ൽ അ​വ​സാ​നി​പ്പി​ക്ക​ണം.
തൂ​ക്കു​പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ എ​സ്എ​ൻ​ഡി​പി ജം​ഗ്ഷ​നി​ലും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പാ​ലം ജം​ഗ്ഷ​നി​ലും പ്ര​ക​ട​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കും.
നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ എ​ൻ.​കെ. ഗോ​പി​നാ​ഥ​ൻ, ടി.​വി. ശ​ശി, എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, അ​നി​ൽ ക​ട്ടൂ​പ്പാ​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.