ബി​ജെ​പി ജ​യി​ച്ചാ​ൽ ഇ​നി പോ​ളിം​ഗ് ബൂ​ത്തി​ൽ പോ​കേണ്ടിവരില്ല: വി.​ടി. ബ​ൽ​റാം എം​എ​ൽ​എ
Saturday, April 20, 2019 10:15 PM IST
നെ​ടു​ങ്ക​ണ്ടം: ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ചാ​ൽ രാ​ജ്യ​ത്തെ അ​വ​സാ​ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പാ​യി​രി​ക്കും ഇ​തെ​ന്നും ഇനി പോളിംഗ് ബൂത്തിൽ പോകാൻ അവസരം ലഭിക്കി ല്ലെന്നും വി.​ടി. ബ​ൽ​റാം എം​എ​ൽ​എ. ഇ​ടു​ക്കി ലോക്സഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം മു​ണ്ടി​യെ​രു​മ​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​വും മ​തേ​ത​ര​ത്വ​വും ഇ​ല്ലാ​തെ​യാ​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ കോ​ണ്‍​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണം. ശ​ബ​രി​മ​ല​യി​ൽ പ്ര​ശ്നം വ​ഷ​ളാ​ക്കി​യ​ത് പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് ബ​ൽ​റാം പ​റ​ഞ്ഞു. വി​ഷ​യം മു​ൻ​നി​ർ​ത്തി ഒ​റ്റ​യ​ടി​ക്ക് ര​ണ്ടാം ന​വോ​ത്ഥാ​ന നാ​യ​ക​നാ​കാ​നാ​ണ് പി​ണ​റാ​യി ശ്ര​മി​ച്ച​ത്.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ ക​ട​ന്നു​വ​രു​ന്ന വാ​ക്കു​ക​ൾ ഹി​ന്ദു, മു​സ്‌ലിം, യു​ദ്ധം, രാ​ജ്യ​ദ്രോ​ഹം, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വ​യാ​ണ്. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ങ്ങ​ളി​ൽ ഐ​ക്യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, വി​ക​സ​നം എ​ന്നി​വ​യാ​ണ്. രാ​ഹു​ൽ ഐ​ക്യ​ത്തി​ന്‍റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്പോ​ൾ ന​രേ​ന്ദ്ര​മോ​ദി​യും ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ് പാ​ന്പാ​ടും​പാ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, കെ.​ടി. മൈ​ക്കി​ൾ, കെ.​ആ​ർ. സു​കു​മാ​ര​ൻ നാ​യ​ർ, സി.​എ​സ്. യ​ശോ​ധ​ര​ൻ, ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി​യി​ൽ, മോ​ളി മൈ​ക്കി​ൾ, ടോ​മി ക​രി​യി​ല​കു​ളം, ജ​യിം​സ് പ്ലാ​ത്തോ​ട്ടം, സി​ന്ധു സു​കു​മാ​ര​ൻ നാ​യ​ർ, ആ​രി​ഫ അ​യൂ​ബ്, അ​രു​ണ്‍ രാ​ജേ​ന്ദ്ര​ൻ, ബെ​ന്നി മു​ക്കു​ങ്ക​ൽ, ജോ​സ് അ​മ്മ​ൻ​ചേ​രി​ൽ, ആ​നി​യ​മ്മ രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.