മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ മോ​ഷ​ണം​പോ​യ 12 പ​ശു​ക്ക​ളെ​യും ക​ണ്ടെ​ടു​ത്തു
Saturday, April 20, 2019 10:15 PM IST
പീ​രു​മേ​ട്: സം​സ്ഥാ​ന​ത്തെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ക​ർ​ഷ​ക​ന്‍റെ മോ​ഷ​ണം​പോ​യ പ​ശു​ക്ക​ളെ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പീ​രു​മേ​ട് പോ​ലീ​സ് തി​രി​ച്ചേ​ൽ​പി​ച്ചു.
ത​മി​ഴ്നാ​ട് തേ​നി ജി​ല്ല​യി​ലെ ഉ​പ്പു​ദു​രൈ ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ് മോ​ഷ​ണം​പോ​യ 12 പ​ശു​ക്ക​ളേ​യും ക​ണ്ടെ​ടു​ത്ത​ത്.
ക​ഴി​ഞ്ഞ നാ​ലി​നാ​ണ് ഏ​ല​പ്പാ​റ സ്വ​ദേ​ശി ബി​ജു ഗോ​പാ​ല​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​ജീ​സ് ഫാ​മി​ൽ​നി​ന്നും 12 പ​ശു​ക്ക​ൾ മോ​ഷ​ണം​പോ​യ​ത്. പ​ശു​ക്ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ലോ​റി​യെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ശു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. പ​ശു​ക്ക​ളെ എ​ത്തി​ച്ച സ്ഥ​ല​വും മ​റ്റു വി​വ​ര​ങ്ങ​ളും ലോ​റി ഡ്രൈ​വ​റി​ൽ​നി​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്.
ലോ​റി വാ​ട​ക​യ്ക്ക് ഓ​ട്ടം​വി​ളി​ച്ച് പ​ശു​ക്ക​ളെ എ​ത്തി​ച്ച​ശേ​ഷം ഉ​പ്പു​ദു​രൈ ഗ്രാ​മ​ത്തി​ലു​ള്ള ഫാ​മി​ൽ ര​ണ്ടു​ല​ക്ഷം രൂ​പ​യ്ക്ക് വി​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ശു​ക്ക​ളെ വി​റ്റ​ശേ​ഷം മോ​ഷ​ണ​സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു.
വ​ൻ​തു​ക ന​ല്കി പ​ശു​ക്ക​ളെ പാ​ട്ട​ത്തി​നെ​ടു​ത്ത​തി​നാ​ൽ പ​ശു​ക്ക​ളെ തി​രി​കെ​ന​ൽ​കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ ഫാം ​അ​ധി​കൃ​ത​ർ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്ന് പീ​രു​മേ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ബ​ല​പ്ര​യോ​ഗ​ത്തി​ലാ​ണ് പ​ശു​ക്ക​ളെ പി​ടി​ച്ചെ​ടു​ത്ത​ത്.
വീ​ടി​നു സ​മീ​പ​ത്തു​ള്ള ഫാ​മി​ൽ വെ​ള്ള​വും പു​ല്ലും ഇ​ല്ലാ​ത്ത​തി​നാ​ൽ നാ​ലു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ചെ​മ്മ​ണ്ണി​ലെ ഫാ​മി​ലേ​ക്ക് മാ​റ്റു​ന്പോ​ഴാ​ണ് പ​ശു​ക്ക​ൾ മോ​ഷ​ണം​പോ​യ​ത്. ഫാ​മി​ലെ ജോ​ലി​ക്കാ​ർ​ത​ന്നെ​യാ​ണ് പ​ശു​ക്ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. ദി​വ​സേ​ന 300 ലി​റ്റ​ർ പാ​ൽ ല​ഭി​ക്കു​ന്ന പ​ശു​ക്ക​ൾ​ക്ക് എ​ട്ടു​ല​ക്ഷം രൂ​പ വി​ല​വ​രും.