ദു​ഃഖ​വെ​ള്ളി ആ​ച​ര​ണം
Saturday, April 20, 2019 10:15 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: യേ​ശു​ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ​ങ്ങ​ളു​ടെ ഓ​ർ​മ പു​തു​ക്കി ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ദേ​വാ​ല​യ​ത്തി​ൽ​നി​ന്നും ഇ​ഞ്ചി​ക്കാ​ട് കു​രി​ശു​മ​ല​യി​ലേ​ക്കു കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​നെ​ൽ​സ​ണ്‍ അ​വ​ര​വി​ള, സ​ഹ​വി​കാ​രി ഫാ. ​ബോ​ബി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
മ​റ​യൂ​ർ: സ​ഹാ​യ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്ന ദു​ഃഖ​വെ​ള്ളി ആ​ച​ര​ണ​ത്തി​ന് വി​കാ​രി ഫാ. ​ഫി​ലി​പ് ഐ​ക്ക​ര, അ​സി. വി​കാ​രി ഫാ. ​ജോ​സ​ഫ് അ​യ​ല്ലൂ​കു​ന്നേ​ൽ, വി​ൻ​സ​ൻ​ഷ്യ​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​തോ​മ​സ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ലെ ദു​ഃഖവെ​ള്ളി ആ​ച​ര​ണ​ത്തി​ന് ഫൊ​റോ​ന വി​കാ​രി. ഫാ. ​ജോ​സ് മാ​നു​വ​ൽ കൈ​ത​ക്കു​ഴി നേ​തൃ​ത്വം ന​ൽ​കി. മ​റ​യൂ​ർ കി​ളി​ക്കൂ​ട്ട് മ​ല​യി​ലെ കു​രി​ശ​ടി​യി​ലേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം ന​ട​ത്തി. ഫാ. ​സേ​വ്യ​ർ പാ​പ്പാ​ളി ഒ​സി​ഡി സ​ന്ദേ​ശം ന​ൽ​കി.