മ​ന​സും വ​യ​റും നി​റ​ഞ്ഞ് തീ​ർ​ഥാ​ട​ക സ​ഞ്ച​യം
Saturday, April 20, 2019 10:15 PM IST
ക​ട്ട​പ്പ​ന: കൊ​ടും വെ​യി​ലി​ലും എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ലെ​ത്തി​യ തീ​ർ​ഥാ​ട​ക സ​ഞ്ച​യ​ത്തി​ന് നേ​ർ​ച്ച​ക്ക​ഞ്ഞി​യും കു​ടി​വെ​ള്ള​വും നാ​ര​ങ്ങാ​വെ​ള്ള​വും ഒ​രു​ക്കി കു​രി​ശു​മ​ല ക​മ്മി​റ്റി. ര​ണ്ട​ര ല​ക്ഷ​ത്തോ​ളും വി​ശ്വാ​സി​ക​ൾ മ​ല​യി​ലെ​ത്തി​യെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ ക​ണ​ക്ക്. ഇ​ത്ത​വ​ണ 2000 കി​ലോ​ഗ്രാം അ​രി​യു​ടെ നേ​ർ​ച്ച​ക്ക​ഞ്ഞി​യും 800 കി​ലോ​ഗ്രാം മാ​ങ്ങ അ​ച്ചാ​റും പു​ഴു​ങ്ങി​യ ചെ​റു​പ​യ​റും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​ള​ന്പി. രാ​വി​ലെ ആ​റു​മു​ത​ൽ ആ​രം​ഭി​ച്ച നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം വൈ​കു​ന്നേ​രം 6.30 വ​രെ നീ​ണ്ടു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി നാ​ര​ങ്ങാ​വെ​ള്ള​വും തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ക​രു​തി​യി​രു​ന്നു.
അ​രി, വി​റ​ക്, അ​രി​ഞ്ഞ മാ​ങ്ങ, പ​യ​ർ തു​ട​ങ്ങി​യ​വ ബു​ധ​നാ​ഴ്ച​ത​ന്നെ ക​മ്മി​റ്റി​ക്കാ​ർ മ​ല​യി​ൽ എ​ത്തി​ച്ചു. പ്ലാ​പ്പ​റ​ന്പി​ൽ ജോ​സു​കു​ട്ടി, പു​ളി​ക്ക​ൽ മ​ത്താ​യി​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പാ​ച​കം. രാ​ത്രി​യി​ൽ മ​ല​യി​ലെ​ത്തി​യ​വ​ർ​ക്ക് ചു​ക്കു​കാ​പ്പി​യും ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്തു.