എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം
Saturday, April 20, 2019 10:15 PM IST
ക​ട്ട​പ്പ​ന: ഹൈ​റേ​ഞ്ചി​ലെ പ്ര​ധാ​ന നോ​ന്പു​കാ​ല തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​ഴു​കും​വ​യ​ൽ കു​രി​ശു​മ​ല​യി​ൽ ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച തീ​ർ​ഥാ​ട​ക പ്ര​വാ​ഹം. ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വി​ശ്വാ​സി​ക​ളാ​ണ് മ​ല ക​യ​റി​യ​ത്.
രാ​വി​ലെ ഏ​ഴി​ന് ഇ​ടു​ക്കി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഇ​ട​വ​ക പ​ള്ളി​യി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം കു​രി​ശു​മ​ല​യി​ലേ​ക്കു പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. മേ​ഖ​ല​യി​ലേ​ക്കു കെ ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത് തീ​ർ​ഥാ​ട​ക​ർ​ക്കു പ്ര​യോ​ജ​ന​ക​ര​മാ​യി. മ​ല​മു​ക​ളി​ൽ ശു​ദ്ധ​ജ​ല​വും നേ​ർ​ച്ച ക​ഞ്ഞി​യും ഒ​രു​ക്കി​യി​രു​ന്നു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു വി​ശ്വാ​സി​ക​ൾ മ​ല​ക​യ​റാ​ൻ എ​ത്തി​യ​ത്.