പ​ണ​പ്പി​രി​വ്; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, April 20, 2019 10:15 PM IST
കു​മ​ളി: മം​ഗ​ളാ​ദേ​വി ക​ണ്ണ​കി ക്ഷേ​ത്ര​ത്തി​ൽ ചി​ത്രപൗ​ർ​ണ​മി ആ​ഘോ​ഷ​ത്തി​നു​പോ​യ ഭ​ക്ത​രു​ടെ വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ കു​മ​ളി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ ല​ക്ഷ്മ​ണ​ൻ (59), രാ​മു രാ​ജ (33), ബൈ​ജു ബേ​ബി (38) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.
വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ സം​ര​ക്ഷ​ണ സ​മി​തി (പി​പി​എ​സ്എ​സ്) എ​ന്ന സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്ന പേ​രി​ലാ​ണ് ര​സീ​തും മ​റ്റും അ​ച്ച​ടി​ച്ച് ല​ക്ഷ്മ​ണ​ൻ കൂ​ട്ടാ​ളി​ക​ളു​മാ​യി​ചേ​ർ​ന്ന് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​ത്. തേ​ക്ക​ടി ബൈ​പാ​സ് റോ​ഡു​വ​ഴി മം​ഗ​ളാ​ദേ​വി​ക്കു പോ​വു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ഭീഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
ഇ​ടു​ക്കി എ​സ്പി​ക്കു ല​ഭി​ച്ച പ​രാ​തി​യെ​ത്തുട​ർ​ന്നാ​ണ് മൂ​വ​രേ​യും കു​മ​ളി എ​സ്ഐ പ്ര​ശാ​ന്ത് വി. ​നാ​യ​ർ അ​റ​സ്റ്റു​ചെ​യ്ത​ത്.