പ​ഴ​നി-​ശ​ബ​രി​മ​ല ദേ​ശീ​യ പാ​ത​യ്ക്ക് തു​ക അ​നു​വ​ദി​ച്ചെ​ന്ന വാ​ദം തെ​റ്റ്: കേരള കോൺഗ്രസ് - എം
Saturday, April 20, 2019 10:18 PM IST
തൊ​ടു​പു​ഴ:​പ​ഴ​നി-​ശ​ബ​രി​മ​ല ദേ​ശീ​യ പാ​ത​യ്ക്ക് 2150 കോ​ടി അ​നു​വ​ദി​ച്ചെ​ന്ന എം​പി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​ജെ.​ജേ​ക്ക​ബ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​
ദേ​ശീ​യ പാ​ത വി​ഭാ​ഗം മൂ​വാ​റ്റു​പു​ഴ ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ​ക്ക് വി​വ​രാ​വ​കാ​ശം വ​ഴി ന​ൽ​കി​യ അ​പേ​ക്ഷ​യ്ക്ക് ല​ഭി​ച്ച മ​റു​പ​ടി​യി​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ണ്.​പാ​ത​യ്ക്ക് ത​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​ക​യോ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യോ ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല.​പാ​ത​യ്ക്ക് തു​ക അ​നു​വ​ദി​പ്പി​ച്ചു​വെ​ന്ന മ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ചാ​ര​ണം ന​ട​ത്തി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണ്.​ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മ​നോ​ഹ​ർ ന​ടു​വി​ലേ​ട​ത്ത്,ഫി​ലി​പ്പ് ചേ​രി​യി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.