ഇ​ല​പ്പ​ള്ളി​യി​ൽ മോ​ഷ​ണം തു​ട​ർ​ക്ക​ഥ; ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി വീ​ണ്ടും മോ​ഷ​ണ ശ്ര​മം
Saturday, April 20, 2019 10:18 PM IST
മൂ​ല​മ​റ്റം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ല​മ​റ്റം മേ​ഖ​ല​യി​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ഇ​ല​പ്പ​ള്ളി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി വീ​ണ്ടും മോ​ഷ​ണ ശ്ര​മം. ഇ​ല​പ്പ​ള്ളി വി​ല്ലേ​ജോ​ഫീ​സി​നു സ​മീ​പം പു​ളി​യ​ൻ​മാ​ക്ക​ൽ ജോ​സി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണ ശ്ര​മം ന​ട​ന്ന​ത്.
രാ​ത്രി 12ഓ​ടെ വീ​ടി​നു മു​ൻ​പി​ൽ നി​ന്നാ​യി ര​ണ്ട് ബൈ​ക്കു​ക​ൾ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന ശ​ബ്ദം കേ​ട്ട​താ​യി ജോ​സ് പ​റ​ഞ്ഞു. ശ​ബ്ദം കേ​ട്ട് ജോ​സും മ​ക​നും ജ​ന​ൽ തു​റ​ന്നു നോ​ക്കു​ന്പോ​ൾ ര​ണ്ട് ബൈ​ക്കു​ക​ൾ മൂ​ല​മ​റ്റം ഭാ​ഗ​ത്തേക്ക് വേ​ഗ​ത്തി​ൽ ഓ​ടി​ച്ചു പോ​കു​ന്ന​താ​യാ​ണ് ക​ണ്ട​ത്. ഈ ​സ​മ​യം ഈ ​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ഇ​ല്ലാ​യി​രു​ന്നു.
തൊ​ട്ട​ടു​ത്ത് മ​ര​ണം ന​ട​ന്ന വീ​ടു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ അ​വി​ടെ വി​വ​രം അ​റി​യി​ച്ചു. ഇ​വി​ടു​ണ്ടാ​യി​രു​ന്ന​വ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സു​കാ​ർ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​ലീ​സു​കാ​ർ വാ​ഹ​ന​ത്തി​ൽ വ​രു​ന്പോ​ൾ അ​മി​ത വേ​ഗ​ത്തി​ൽ മൂ​ന്നു ബൈ​ക്കു​ക​ൾ മൂ​ല​മ​റ്റം ഭാ​ഗ​ത്തേക്കു പോ​യ​താ​യും പ​റ​യു​ന്നു. കാ​ഞ്ഞാ​ർ സി​ഐ ഷി​ന്േ‍​റാ കു​ര്യ​നും രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി . ക​ഴി​ഞ്ഞ ദി​വ​സം ഇ​ല​പ്പ​ള്ളി, എ​ടാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണ​വും മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നി​രു​ന്നു.
ഇ​ല​പ്പ​ള്ളി , എ​ടാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വീ​ടു​ക​ളി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ല​പ്പ​ള്ളി ശ്രീ​ഭ​ദ്ര ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​ര​ക്കു​റ്റി പൊ​ളി​ച്ച് പ​ണം അ​പ​ഹ​രി​ക്കു​ക​യും, പ​ഞ്ഞി​ക്കു​ന്നേ​ൽ മൈ​ക്കി​ളി​ന്‍റെ ക​ട കു​ത്തി​ത്തു​റ​ന്നു സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ടു​ക​യും, മ​ണാ​ങ്ക​ൽ ബാ​ബു​വി​ന്‍റെ ക​ട​യി​ൽ നി​ന്നും 500 ഓ​ളം രൂ​പ മോ​ഷ്ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
ഇ​ല​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ കു​രി​ശു​പ​ള്ളി​യും കു​ത്തി​ത്തു​റ​ന്നി​രു​ന്നു. എ​ടാ​ട് എ​സ്എ​ൻ​ഡി​പി ഓ​ഫീ​സ് കു​ത്തി​ത്തു​റ​ന്ന് നേ​ർ​ച്ച​യാ​യി കി​ട്ടി​യി​രു​ന്ന മൂ​ന്നു സ്വ​ർ​ണ താ​ലി അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തു. ആ​ല​പ്പാ​ട്ട് ചെ​റി​യാ​ന്‍റെ ക​ട കു​ത്തി തു​റ​ക്കു​ക​യും എ​ടാ​ട് ദേ​വീ​ക്ഷേ​ത്ര​ത്തി​ന്‍റെ വാ​തി​ൽ ക​ല്ലി​നി​ടി​ച്ചു ത​ക​ർ​ത്ത് 2000 രൂ​പ​യോ​ളം ക​വ​രു​ക​യും ചെ​യ്ത സം​ഭ​വ​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ഇ​തു വ​രെ പോ​ലീ​സി​ന് തു​ന്പു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സ​മീ​പ​ത്ത് മ​ങ്ങാ​ട​ത്ത് ശ​ശി​യു​ടെ വീ​ടി​ന്‍റെ വാ​തി​ലും ക​ല്ലി​ന് ഇ​ടി​ച്ച് തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു.
ഈ ​മോ​ഷ​ണ​ങ്ങ​ളി​ൽ കാ​ര്യ​മാ​യി ഒ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​വ​ർ​ച്ച​ക്കാ​ർ വീ​ണ്ടും ഇ​റ​ങ്ങി​യ​താ​യി​രി​ക്കാം എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.