ക​ലാ​ശ​ക്കൊ​ട്ടി​ലും കരുത്ത് തെ​ളി​യി​ക്കാ​ൻ മു​ന്ന​ണി​ക​ൾ
Saturday, April 20, 2019 10:18 PM IST
തൊ​ടു​പു​ഴ:​ഒ​രു​മാ​സ​മാ​യി ന​ട​ന്നു​വ​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​രി​സ​മാ​പ്തി കു​റി​ക്കും.​തു​ട​ർ​ന്നു​ള്ള മ​ണി​ക്കൂ​റു​ക​ളി​ൽ നി​ശ​ബ്ദ പ്ര​ചാ​ര​ണം മാ​ത്രം.​
ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ഇ​ടു​ക്കി ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന തൊ​ടു​പു​ഴ,മൂ​വാ​റ്റു​പു​ഴ,കോ​ത​മം​ഗ​ലം,ഇ​ടു​ക്കി,ദേ​വി​കു​ളം,ഉ​ടു​ന്പ​ൻ​ചോ​ല,പീ​രു​മേ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ക്കി​ലും മൂ​ല​യി​ലും നി​റ​ഞ്ഞു​നി​ന്ന പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഇ​ന്നു കൊ​ടി​യി​റ​ങ്ങു​ന്ന​ത്.​വീ​റും വാ​ശി​യും മു​റ്റി നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും എ​ൻ​ഡി​എ​യും ഒ​രു പോ​ലെ വി​ജ​യം അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്.​സ്ഥാ​നാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി​യി​ലെ​യും ഘ​ട​ക​ക​ക്ഷി​ക​ളി​ലെ​യും പ്ര​മു​ഖ നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ചും റോ​ഡ് ഷോ ​ന​ട​ത്തി​യു​മാ​ണ് പ്ര​ചാ​ര​ണം കൂ​ടു​ത​ൽ കൊ​ഴു​പ്പി​ച്ച​ത്. കു​ടും​ബ​യോ​ഗ​ങ്ങ​ളും കോ​ർ​ണ​ർ മീ​റ്റിം​ഗു​ക​ളും സം​ഘ​ടി​പ്പി​ച്ച് ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ളും വാ​ഗ്ദാ​ന​ങ്ങ​ളും വി​ശ​ദീ​ക​രി​ക്കാ​നും സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ചു. പോ​സ്റ്റ​റു​ക​ൾ,ബാ​ന​റു​ക​ൾ,ചു​വ​രെ​ഴു​ത്തു​ക​ൾ,ല​ഘു​ലേ​ഖ​ക​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യു​ള്ള പ്ര​ചാ​ര​ണ​വും കു​റ​വ​ല്ലാ​യി​രു​ന്നു.​മ​ല​നാ​ടും ഇ​ട​നാ​ടും ഒ​ന്നു ചേ​രു​ന്ന മ​ണ്ഡ​ല​മാ​യ ഇ​ടു​ക്കി​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത പ്ര​ചാ​ര​ണ​ത്തി​ന് വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശ​ത്തി​ന് യാ​തൊ​രു കു​റ​വു​മു​ണ്ടാ​യി​ല്ല.
മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം അ​ന്ത​രീ​ക്ഷ താ​പ​നി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന സ്ഥാ​നാ​ർ​ഥി​ക​ളെ ഏ​റെ വ​ല​ച്ചി​രു​ന്നു. പ്ര​ചാ​ര​ണം അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്പോ​ഴും കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ലും ശ​ക്തി​തെ​ളി​യി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ന്‍റെ​യും കൊ​ട്ടി​ക്ക​ലാ​ശം തൊ​ടു​പു​ഴ​യി​ൽ ന​ട​ക്കും.​ന​ഗ​രം ചു​റ്റി റോ​ഡ് മെ​ഗാ​ഷോ​യോ​ടു​കൂ​ടി ന​ട​ത്തു​ന്ന ഡീ​നി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ഗാ​ന്ധി​സ്ക്വ​യ​റി​ലാ​ണ് സ​മാ​പി​ക്കു​ന്ന​ത്.​
എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജി​ന്‍റെ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കും. 50 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ബൈ​ക്ക് റാ​ലി​യു​ടെ അ​ക​ന്പ​ടി​യോ​ടെ മെ​ഗാ റോ​ഡ് ഷോ​യോ​ടു​കൂ​ടി​യാ​ണ് ക​ലാ​ശ​ക്കൊ​ട്ട്.​രാ​വി​ലെ 8.30ന് ​പ്ര​കാ​ശി​ൽ​നി​ന്നാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ക്കു​ന്ന​ത്. തോ​പ്രാം​കു​ടി,മു​രി​ക്കാ​ശേ​രി,പൂ​മാം​ക​ണ്ടം വ​ഴി 11-ാടെ ​ചേ​ല​ച്ചു​വ​ട്ടി​ൽ എ​ത്തി​ച്ചേ​രും. ചേ​ല​ച്ചു​വ​ട്ടി​ൽ​നി​ന്നും സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജും റോ​ഡ് ഷോ​യോ​ടൊ​പ്പം ചേ​രും.​തു​ട​ർ​ന്ന് ക​രി​ന്പ​ൻ,ത​ടി​യ​ന്പാ​ട്,ഇ​ടു​ക്കി,പാ​ണ്ടി​പ്പാ​റ,ത​ങ്ക​മ​ണി വ​ഴി ഇ​ര​ട്ട​യാ​ർ,വെ​ള്ള​യാം​കു​ടി,ന​രി​യ​ൻ​പാ​റ ഇ​രു​പ​തേ​ക്ക​ർ വ​ഴി ക​ട്ട​പ്പ​ന ടൗ​ണി​ൽ സ​മാ​പി​ക്കും. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് മു​ന്ന​ണി​ക​ൾ ന​ട​ത്തു​ന്ന​ത്.​ആ​വേ​ശം സം​ഘ​ർ​ഷ​ത്തി​ലേ​ക്കു നീ​ങ്ങാ​തി​രി​ക്കാ​ൻ പോ​ലീ​സ് വ​ൻ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രു​ടെ​യെ​ങ്കി​ലും ഭാ​ഗ​ത്തു​നി​ന്നു പ്ര​കോ​പ​ന​പ​ര​മാ​യ പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.​
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സ്ക്വാ​ഡു​ക​ളും കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​വും ന​ട​ത്തു​ന്നു​ണ്ട്.​തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ പ​ണം ഒ​ഴു​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ന്ന​തി​നാ​യി വാ​ഹ​ന പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.