ജ​ന​ങ്ങ​ൾ വി​ക​സ​ന​ത്തി​നൊ​പ്പം: ജോ​യ്സ് ജോ​ർ​ജ്; ഉ​ജ്വ​ല വി​ജ​യം നേ​ടും: എ​ൽ​ഡി​എ​ഫ്
Saturday, April 20, 2019 10:18 PM IST
ചെ​റു​തോ​ണി : പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ വി​ക​സ​ന​ത്തി​നൊ​പ്പ​മാ​ണെ​ന്നും ജോ​യ്സ് ജോ​ർ​ജ് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്നും എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ ശി​വ​രാ​മ​ൻ, ഗോ​പി കോ​ട്ട​മു​റി​യ്ക്ക​ൽ, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
നാ​ടി​ന്‍റെ വ​ള​ർ​ച്ച​യും പു​രോ​ഗ​തി​യു​മാ​ണ് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും ജോ​യ്സ് ജോ​ർ​ജ് ജ​യി​ച്ചു വ​ര​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹം.
സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ ജ​ന​പ​ങ്കാ​ളി​ത്ത​വും വ​നി​താ യു​വ​ജ​ന പാ​ർ​ല​മെ​ന്‍റു​ക​ളി​ലെ ജ​ന​സ​ഞ്ച​യ​വും ഇ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ സ്വാ​ധീ​ന​മു​ള്ള മ​തേ​ത​ര സ​ർ​ക്കാ​ർ ആ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ക്ഷേ​മ​പ​ദ്ധ​തി​ക​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ പി​ന്തു​ണ ന​ൽ​കാ​ൻ ജ​ന​ങ്ങ​ൾ മു​ന്നോ​ട്ട് വ​രി​ക​യാ​ണ്. ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യി ആ​സി​യാ​ൻ ക​രാ​റും സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റു​ക​ളും കൊ​ണ്ടു​വ​ന്ന​തും ഉ​പാ​ധി​ക​ളോ​ടു​കൂ​ടി പ​ട്ട​യം ന​ൽ​കി​യ കാ​ര്യ​വും ജ​ന​ങ്ങ​ൾ മ​റ​ന്നി​ട്ടി​ല്ല.
ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു​മേ​ൽ അ​ടി​ച്ചേ​ൽ​പി​ച്ച​വ​ർ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ജ​ല്പ​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​റു​പ​ടി ന​ൽ​കും. വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടും പെ​രും നു​ണ​ക​ൾ​കൊ​ണ്ടും സ​മ്മ​ദി​ദാ​യ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള യു​ഡി​എ​ഫ് നീ​ക്ക​ങ്ങ​ൾ പൊ​ളി​ഞ്ഞു. എ​യ​ർ സ്ട്രി​പ്പും മ​ല​യോ​ര റെ​യി​ൽ​വേ​യും ശ​ബ​രി റെ​യി​ലും മ​ല​ങ്ക​ര-​മൂ​വാ​റ്റു​പു​ഴ-​വൈ​ക്കം ജ​ല​പാ​ത​യും, കൊ​ച്ചി - ധ​നു​ഷ്കോ​ടി നാ​ലു​വ​രി പാ​ത​യും ജ​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളൊ​ക്കെ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് എ​ൽ​ഡി​എ​ഫി​ന്‍റെ ശ​ക്ത​മാ​യ പി​ന്തു​ണ ജോ​യ്സ് ജോ​ർ​ജി​നു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​രം​ഭം മു​ത​ൽ ഒ​ന്ന​ര മാ​സ​ക്കാ​ലം എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി മു​ത​ൽ ബൂ​ത്ത് ത​ലം വ​രെ ന​ട​ത്തി​യി​ട്ടു​ള്ള ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​നം തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന് ശ​ക്തി പ​ക​രു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
ഇ​ടു​ക്കി : തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലെ​ത്ത​വേ ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ ജോ​യ്സ് ജോ​ർ​ജ് വീ​ണ്ടും എ​ത്തി. ശ​നി​യാ​ഴ്ച ഉ​ടു​ന്പ​ൻ​ചോ​ല​യി​ലാ​യി​രു​ന്നു ജോ​യ്സ് ജോ​ർ​ജി​ന്‍റെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം.
വ്യ​ക്തി​ക​ളെ ക​ണ്ടും വ്യാ​പാ​രി സ​മൂ​ഹ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​മാ​ണ് ജോ​യ്സ് ജോ​ർ​ജ് പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ രാ​ജാ​ക്കാ​ട് നി​ന്നാ​യി​രു​ന്നു തു​ട​ക്കം. തു​ട​ർ​ന്ന് രാ​ജ​കു​മാ​രി, സേ​നാ​പ​തി, നെ​ടു​ങ്ക​ണ്ടം, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ, വ​ണ്ട​ൻ​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ടി​യെ​ത്തി. വ​ണ്ട​ൻ​മേ​ട്ടി​ൽ മാ​ലി തൊ​ഴി​ലാ​ളി കേ​ന്ദ്ര​ത്തി​ലും പു​ളി​യ​ല കോ​ള​നി​യി​ലും ജോ​യ്സ് ജോ​ർ​ജ് സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബു​ധ​നാ​ഴ്ച​യോ​ടെ ജോ​യ്സ് ജോ​ർ​ജി​ൻ​റെ പൊ​തു പ​ര്യ​ട​ന​ങ്ങ​ൾ അ​വ​സാ​നി​ച്ചി​രു​ന്നു. ഇ​ന്ന​ലെ ഉ​ടു​ന്പ​ൻ​ചോ​ല​യി​ൽ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി.