ബൈ​​ക്കും കാ​​റും കൂ​​ട്ടി​​യി​​ടി​​ച്ച് വ്യാ​​പാ​​രി മ​​രി​​ച്ചു
Sunday, April 21, 2019 1:50 AM IST
അ​​ടി​​മാ​​ലി: ബൈ​​ക്കും കാ​​റും കു​​ട്ടി​​യി​​ടി​​ച്ച് വ്യാ​​പ​​രി മ​​രി​​ച്ചു. കാ​​റി​​ൽ സ​​ഞ്ച​​രി​​ച്ച അ​​ഞ്ചു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ഇ​​രു​​ന്പു​​പാ​​ല​​ത്തെ മ​​ല​​ഞ്ച​​ര​​ക്ക് വ്യാ​​പാ​​രി മു​​ത്തി​​ക്കാ​​ട് ഓ​​ല​​പ്പു​​ര​​യ്ക്ക​​ൽ ബേ​​ബി (58) ആ​​ണ് മ​​രി​​ച്ച​​ത്. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.

മൂ​​വാ​​റ്റു​​പു​​ഴ​​യി​​ലെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങി​​വ​​രി​​ക​​യാ​​യി​​രു​​ന്ന 14-ാം മൈ​​ൽ പാ​​ല​​ക്കു​​ന്നേ​​ൽ സ​​ലിം കു​​മാ​​ർ (54), ഭാ​​ര്യ ബി​​ന്ദു (46) മ​​ക​​ൾ അ​​നി​​റ്റ (19) സ​​ലിം കു​​മാ​​റി​​ന്‍റെ ബ​​ന്ധു ഷാ​​ജി (45), സ​​മീ​​പ​​വാ​​സി​​യാ​​യ റോ​​ഷ​​ൻ (13) എ​​ന്നി​​വ​​ർ​​ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത.് ഇ​​രു​​ന്പു​​പാ​​ല​​ത്ത് ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​റും എ​​തി​​ർ​​ദി​​ശ​​യി​​ൽ​​നി​​ന്നും​​വ​​ന്ന ബൈ​​ക്കും കു​​ട്ടി​​യി​​ടി​​ക്കു​​ക​​യായി​​രു​​ന്നു.

നി​​യ​​ന്ത്ര​​ണം​​വി​​ട്ട ഇ​​രു വാ​​ഹ​​ന​​ങ്ങ​​ളും റോ​​ഡി​​ന്‍റെ ഫി​​ല്ലിം​​ഗ് സൈ​​ഡി​​ലെ കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞു. ബേ​​ബിയെ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ​​ക്കു​​ശേ​​ഷം ഏ​​റ​​ണാ​​കു​​ള​​ത്ത് സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യെ​​ങ്കി​​ലും രാ​​ത്രി​​യോ​​ടെ മ​​രി​​ച്ചു. സം​​സ്കാ​​രം ന​​ട​​ത്തി. ഭാ​​ര്യ: ആ​​നി കോ​​ത​​മം​​ഗ​​ലം ക​​റു​​ക​​പ്പി​​ള്ളി​​ൽ കു​​ടും​​ബാം​​ഗം. മ​​ക​​ൾ: ദീ​​പ.