തൊ​ടു​പു​ഴ​യി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ കൈയാങ്കളിയും കല്ലേറും
Sunday, April 21, 2019 9:55 PM IST
തൊ​ടു​പു​ഴ: ആ​വേ​ശം വാ​നോ​ളം കൊ​ട്ടി​ക്ക​യ​റി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ടു​ക്കി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു സ​മാ​പ​നം. തൊ​ടു​പു​ഴ​യി​ൽ ക​ലാ​ശ​ക്കൊ​ട്ടി​നി​ട​യി​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷ​ത്തി​നി​ട​യി​ൽ പ​രി​ക്കേ​റ്റ നാ​ലു യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നാ​ലു​മ​ണി​യോ​ടെ ഗാ​ന്ധി​സ്ക്വ​യ​റി​ൽ ആ​രം​ഭി​ച്ച കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ട​യി​ൽ പ​ല ത​വ​ണ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ഏ​റ്റ​മു​ട്ടി. ഇ​ട​തു മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ പ​ല​പ്പോ​ഴും പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൈ​ങ്ങോ​ട്ടൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കി​ഴ​ക്കേ​ട​ത്ത് സി​ജോ ജോ​ണ്‍ (37) കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വെ​ള്ളാ​പ്പു​ഴ (52) യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ അ​ഞ്ചി​രി ചെ​ന്പ​ളാ​ങ്ക​ൽ അ​പ്സി​ൻ ഫ്രാ​ൻ​സി​സ് (28) കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ മ​ണ​ക്കാ​ട് പൈ​ന്പി​ള്ളി​ൽ സി​റി​യ​ക് (54) എ​ന്നി​വ​രെ​യാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ല്ലേ​റി​ലും കൊ​ടി​ക്ക​ന്പു​കൊ​ണ്ടു​ള്ള അ​ടി​യി​ലു​മാ​ണ് ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​നു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി.ക​ലാ​ശ​ക്കൊ​ട്ടി​നാ​യി പോ​ലീ​സ് മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സ്ഥ​ലം മു​ൻ കൂ​റാ​യി ത​ന്നെ നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്നു.

യു​ഡി​എ​ഫി​ന് പാ​ലാ റോ​ഡി​ലും എ​ൽ​ഡി​എ​ഫി​നു ഇ​ടു​ക്കി റോ​ഡി​ലും എ​ൻ​ഡി​എ​യ്ക്ക് മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ലു​മാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഗാ​ന്ധി​സ്ക്വ​യ​റി​ൽ കൂ​ട്ടം​കൂ​ട​രു​തെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി​സ്ക്വ​യ​റി​ൽ ത​ടി​ച്ചു കൂ​ടി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ സാ​ധ്യ​ത ഉ​ട​ലെ​ടു​ത്ത​ത്. ഇ​തി​നി​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​ക​ൾ കെ​ട്ടി വ​ച്ച ക്രെ​യി​ൻ എ​ത്തി​ച്ച​തോ​ടെ ഇ​ട​തു​മു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ ഇ​തി​ന്‍റെ ഡ്രൈ​വ​ർ ജോ​ബി​നെ ആ​ക്ര​മി​ച്ചു. പോ​ലീ​സ് ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പി​ടി​വ​ലി​ക്കി​ടി​യി​ൽ എ​സ്ഐ എം.​പി.​സാ​ഗ​റി​ന്‍റെ യൂ​ണി​ഫോ​മി​ലെ നെ​യിം ബോർഡ് കീ​റി​യെ​റി​ഞ്ഞു. പോ​ലീ​സ് നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ക്രെ​യി​ൽ സ്ഥ​ല​ത്തു നി​ന്നും നീ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ട​മ​യാ​യ സി​റി​യ​ക് പൈ​ന്പി​ള്ളി​ലി​നു മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം വി​ത​റി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സെ​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, റോ​യി.​കെ.​പൗ​ലോ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മെ​ത്തി​യി​രു​ന്നു. ലോ​റി​യി​ൽ ക​യ​റി ഇ​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യി. ക​ല്ലേ​റി​ലാ​ണ് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പി​ന്നീ​ട് എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ കൂ​ടി ഇ​വി​ടെ​യെ​ത്തി​യ​തോ​ടെ ആ​വേ​ശം വ​ർ​ധി​ച്ചു. ഡി​വൈ​എ​സ്പി കെ.​പി. ജോ​സ്, സി​ഐ അ​ഭി​ലാ​ഷ് ഡേ​വി​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​നും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കെ​ടു​ത്തു.