സൂ​ര്യ​നെ​ല്ലി​യി​ൽ ഭൂ​ര​ഹി​ത​ർ റ​വ​ന്യു ഭൂ​മി കൈ​യേ​റി
Sunday, April 21, 2019 9:55 PM IST
രാ​ജ​കു​മാ​രി : ചി​ന്ന​ക്ക​നാ​ൽ സൂ​ര്യ​നെ​ല്ലി​യി​ൽ ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ റ​വ​ന്യു ഭൂ​മി കൈ​യേ​റി പ​ടു​ത വ​ലി​ച്ചു​കെ​ട്ടി കു​ടി​ലു​ക​ൾ നി​ർ​മി​ച്ചു. സൂ​ര്യ​നെ​ല്ലി ടൗ​ണി​നു​സ​മീ​പം ബി​എ​ൽ റാ​വ് റൂ​ട്ടി​ൽ മെ​യി​ൻ റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള മൂ​ന്നേ​ക്ക​റോ​ളം സ്ഥ​ല​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ കൈ​യേ​റി​യ​ത്.

പ്ര​ദേ​ശ​ത്തെ വി​വി​ധ ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ലും തേ​യി​ല​ത്തോ​ട്ട​ങ്ങ​ളി​ലും ജോ​ലി​ചെ​യ്യു​ന്ന​വ​രും പെ​ൻ​ഷ​ൻ​പ​റ്റി പി​രി​ഞ്ഞ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു​പേ​ർ രാ​വി​ലെ അ​ഞ്ചോ​ടെ ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ല​യ​ങ്ങ​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന ഇ​വ​രി​ൽ പ​ല​ർ​ക്കും നി​ല​വി​ൽ അ​വി​ട​ങ്ങ​ളി​ൽ തു​ട​രാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്.

സ​ർ​വേ 341-ൽ​പ്പെ​ട്ട യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ൾ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ഭൂ​മി​യി​ലെ അ​ടി​ക്കാ​ട് വെ​ട്ടി​ത്തെ​ളി​ച്ചു. ഓ​രോ കു​ടും​ബ​വും മൂ​ന്നു​സെ​ന്‍റ് വീ​ത​മാ​ണ് വ​ള​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത്. ചി​ല​ർ ടാ​ർ​പ്പോ​ളി​ൻ വ​ലി​ച്ചു​കെ​ട്ടി​യി​ട്ടു​മു​ണ്ട്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കു​ടി​ലു​ക​ൾ കെ​ട്ടി താ​മ​സം ഉ​റ​പ്പി​ക്കു​വാ​നാ​ണ് തീ​രു​മാ​നം. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു സ്വ​കാ​ര്യ ക​ന്പ​നി മു​ൻ​പ് ഈ ​സ്ഥ​ലം കൈ​വ​ശ​പ്പെ​ടു​ത്തി പ​ട്ട​യം ത​ര​പ്പെ​ടു​ത്തി​യി​രു​ന്നു. 2010-ൽ ​റ​വ​ന്യു വ​കു​പ്പ് പ​ട്ട​യം റ​ദ്ദു​ചെ​യ്ത് ഭൂ​മി തി​രി​ച്ചു​പി​ടി​ച്ചു. പാ​ഴാ​യി​ക്കി​ട​ന്ന സ്ഥ​ല​ത്ത് പ​ണ്ട് ന​ട്ടു​പി​ടി​പ്പി​ച്ച യൂ​ക്കാ​ലി​പ്റ്റ​സ് മ​ര​ങ്ങ​ളും കാ​ട്ടു​പ​ട​ർ​പ്പു​ക​ളു​മാ​ണു​ള്ള​ത്.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ഭൂ​ര​ഹി​ത​രു​മാ​യി ക​ഴി​യു​ന്ന ത​ങ്ങ​ൾ​ക്ക് ഭൂ​മി ന​ൽ​കു​വാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്. സ്ഥ​ല​ത്തി​നാ​യി അ​പേ​ക്ഷ​ന​ൽ​കി കാ​ത്തി​രി​ക്കു​വാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളു​ക​ളാ​യെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് റ​വ​ന്യൂ ഭൂ​മി ഇ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് കൈ​യേ​റി​യ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ക​യ​റി​ക്കി​ട​ക്കു​വാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ​നി​ന്നും ഇ​റ​ങ്ങി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണി​വ​ർ.
സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ന്ന​തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.