തേ​ൻ​പാ​റ​യി​ൽ തേ​നീച്ച​യു​ടെ ആ​ക്ര​മ​ണം; 15 സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ത്തേ​റ്റു
Sunday, April 21, 2019 9:55 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​വ​ർ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. മ​ല​പ്പു​റം കു​റ്റി​പ്പു​റം ത​വ​നൂ​രി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ​നി​ന്നെ​ത്തി​യ സം​ഘ​ത്തി​ലെ പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 15 പേ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
മ​റ​യൂ​രി​ൽ​നി​ന്നും നാ​ലു ജീ​പ്പു​ക​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ൾ സ​ന്ദ​ർ​ശി​ച്ച് കാ​ന്ത​ല്ലൂ​രി​നു സ​മീ​പ​മു​ള്ള തേ​ൻ​പാ​റ സ​ന്ദ​ർ​ശി​ക്കു​വാ​നാ​യി സം​ഘം എ​ത്തി​യ​പ്പോ​ഴാ​ണ് തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഘാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ വ​ള​രെ ഉ​ച്ച​ത്തി​ൽ ശ​ബ്ദ​മു​ണ്ടാ​ക്കി​യ​പ്പോ​ഴാ​ണ് തേ​നി​ച്ച​ക​ൾ കു​ത്തി​യ​ത്. ര​ക്ഷ​പ്പെ​ടാ​നാ​യി ഒ​ടു​ന്ന​തി​നി​ടെ താ​ഴെ​വീ​ണ് വി​ദ്യാ​ർ​ഥി​നി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മാ​സി​ദ (19) യു​ടെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യി. കു​ത്തേ​റ്റ​വ​രെ മ​റ​യൂ​ർ സ​ഹാ​യ​ഗി​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
അ​ധ്യാ​പ​ക​രാ​യ യാ​ക്കോ​ബ്(40), സ​ജി​ത (32), അ​ബ്ദു (36), വി​ദ്യാ​ർ​ഥി​ക​ളാ​യ ഹ​ന്ന (19), ശ്രീ​ല​ക്ഷ്മി (19), ജു​നൈ​ദ(19), മു​ഹ​മ്മ​ദ് ഫാ​സി​ൽ (20), ഗോ​കു​ൽ (20), ശ്രീ​രാ​ജ​ൻ (20), ഫ​ർ​ഹ​ന(20), ശ്രീ​ഹ​രി (19), മ​മി​ത (20), ഷ​ർ​മി​ള (22), അ​ൻ​ഫാ​സ് (20) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്.
കേ​ര​ള​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ടു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​വാ​ൻ ക​ഴി​യു​ന്ന മേ​ഖ​ല​യാ​ണ് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് എ​തി​ർ​വ​ശ​ത്തു​ള്ള തേ​ൻ​പാ​റ. നൂ​റി​ല​ധി​കം തേ​ൻ​കൂ​ടു​ക​ൾ ഇ​വി​ടെ ഒ​റ്റ പാ​റ​യി​ൽ​ത​ന്നെ കാ​ണാ​ൻ ക​ഴി​യും. ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് തേ​നി​ച്ച​യു​ടെ കു​ത്തേ​ൽ​ക്കു​ന്ന​ത്. അ​നി​യ​ന്ത്രി​ത​മാ​യ ശ​ബ്ദ​മു​ണ്ടാ​യ​തു​മൂ​ല​മാ​ണ് തേ​നി​ച്ച​ക​ൾ ഇ​ള​കി​യ​തെ​ന്ന് പ്രാ​ദേ​ശി​ക​വാ​സി​ക​ൾ പ​റ​യു​ന്നു.