വെ​ള്ള​യാം​കു​ടി - കൊ​ങ്ങി​ണി​പ്പ​ട​വ് റോ​ഡി​ൽ ദു​രി​ത​യാ​ത്ര
Sunday, April 21, 2019 9:55 PM IST
ക​ട്ട​പ്പ​ന: ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വെ​ള്ള​യാം​കു​ടി- കൊ​ങ്ങി​ണി​പ്പ​ട​വ് റോ​ഡി​ൽ ന​ടു​വൊ​ടി​ഞ്ഞ് വാ​ഹ​ന​യാ​ത്രി​ക​ർ. വെ​ള്ള​യാം​കു​ടി​യി​ൽ​നി​ന്നു​ള്ള 200 മീ​റ്റ​ർ ദൂ​രം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ക​ട്ട​പ്പ​ന​യി​ൽ​നി​ന്നു കു​റ​ഞ്ഞ​ദൂ​ര​ത്തി​ൽ വാ​ഴ​വ​ര​ക്കും ത​ങ്ക​മ​ണി​ക്കും എ​ത്താ​ൻ ക​ഴി​യു​ന്ന പാ​ത​യാ​ണി​ത്. വാ​ഹ​ന​ത്തി​ര​ക്കേ​റി​യ പാ​ത​യു​ടെ പു​ന​ർ​നി​ർ​മാ​ണം വൈ​കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി വാ​ഹ​ന​യാ​ത്ര ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി, സെ​ന്‍റ് ജ​റോം​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള​വ​രും ദു​രി​തം പേ​റു​ന്നു. പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു.