ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഐ​സ്ക്രീം വി​ൽ​പ്പ​ന ത​കൃ​തി​യാ​യി
Sunday, April 21, 2019 9:55 PM IST
ക​ട്ട​പ്പ​ന: വേ​ന​ൽ​കാ​ല​ത്ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഐ​സ്ക്രീം വി​ൽ​പ്പന പൊ​ടി​പൊ​ടി​ക്കു​ന്നു. പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ പേ​രു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​ന​ട​ന്നാ​ണ് വി​ൽ​ക്കു​ന്ന​ത്. പ​ക​ൽ​ചൂ​ട് ഏ​റി​യ​തോ​ടെ ഐ​സ്ക്രീം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ചെ​റി​യ ജം​ഗ്ഷ​നു​ക​ളി​ലും വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് വ്യാ​ജ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന. ബ്രാ​ൻ​ഡ​ഡ് ക​ന്പ​നി​ക​ളു​ടെ അ​തേ​പേ​രു​ക​ളി​ൽ കൂ​ടു​ക​ൾ നി​ർ​മി​ച്ച് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ൾ പാ​യ്ക്കു​ചെ​യ്ത് വി​റ്റ​ഴി​ക്കു​ക​യാ​ണ്. പാ​യ്ക്ക​റ്റു​ക​ളി​ൽ ക​ന്പ​നി​ക​ളു​ടെ അ​തേ ഡി​സൈ​നി​ൽ പേ​രു​ള്ള​തി​നാ​ൽ പെ​ട്ട​ന്നു സം​ശ​യി​ക്കി​ല്ല. ബ്രാ​ൻ​ഡ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്പോ​ൾ വ​ലി​യ ലാ​ഭ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വ്യാ​ജ​ൻ വി​ൽ​ക്കാ​ൻ ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഏ​റെ താ​ത്പ​ര്യം.
ക​ഴി​ഞ്ഞ​ദി​വ​സം എ​ഴു​കും​വ​യ​ലി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു വി​റ്റ​ഴി​ച്ച​ത് വ്യാ​ജ ഐ​സ്ക്രീ​മു​ക​ളാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ചോ​ക്കോ​ബാ​റി​ന്‍റെ അ​തേ​പേ​രി​ൽ വി​റ്റ​ഴി​ച്ച ഉ​ൽ​പ്പന്ന​ത്തി​ന് രു​ചി​യോ മ​ധു​ര​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് ഇ​തി​ന്‍റെ കൂ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. ക​ന്പ​നി​യു​ടെ പേ​രോ നി​ർ​മാ​ണ തീ​യ​തി​യോ മ​റ്റു വി​വ​ര​ങ്ങ​ളോ ഇ​തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ വി​ൽ​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കാ​റി​ല്ല.