ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി തൊടുപുഴയിൽ ഡീ​നി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം
Sunday, April 21, 2019 9:56 PM IST
തൊ​ടു​പു​ഴ: അ​ണി​ക​ളി​ൽ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് കൊ​ട്ടി​ക്ക​ലാ​ശം. തൊ​ടു​പു​ഴ​യി​ൽ ഉ​ത്സ​വ പ്ര​തീ​തി ഉ​യ​ർ​ത്തി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ പ​ര​സ്യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​സ​മാ​പ്തി കു​റി​ച്ച​ത്.
കൊ​ട്ടി​ക്ക​ലാ​ശം ത​ട​ന്ന തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലേ​യ്ക്ക് ജ​ന​സ​ഞ്ച​യം ഒ​ഴു​കി​യെ​ത്തി. നൂ​റു ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി നി​ര​ന്ന റോ​ഡ് ഷോ ​ന​ട​ത്തി​യാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് ഒ​രു​ക്കം ആ​രം​ഭി​ച്ച​ത്.
സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​മു​പ​യോ​ഗി​ച്ചു​ള്ള തൊ​പ്പി​യും ബ​നി​യ​നും ധ​രി​ച്ച പ്ര​വ​ർ​ത്ത​ക​രു​മാ​യി തൊ​ടു​പു​ഴ​യ്ക്ക് സ​മീ​പം ഞ​റു​ക്കു​റ്റി​യി​ൽ നി​ന്നു തു​ട​ങ്ങി​യ റോ​ഡ് ഷോ ​വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു. നൂ​റു​ക​ണ​ക്കി​ന് ബൈ​ക്കു​ക​ൾ അ​ണി​നി​ര​ന്ന റാ​ലി​ക്കും വാ​ദ്യ​മേ​ള​ങ്ങ​ൾ​ക്കും പി​ന്നാ​ലെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ വ​ന്ന റോ​ഡ് ഷോ ​കാ​ണാ​ൻ കാ​ത്തു​നി​ന്ന​വ​രോ​ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.
സ്ഥാ​നാ​ർ​ഥി​ക്ക് ജ​യ് വി​ളി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​ത്സ​വ​പ​രി​വേ​ഷം ന​ൽ​കി. രാ​വി​ലെ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ബ്ളാ​ത്തി​ക്ക​വ​ല, പ​ട്ട​യ​ക്കു​ടി, വെ​ള്ള​ക്ക​യം,ത​റു​ത​ല, പ​ന്നി​മ​റ്റം​ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് സ്ഥാ​നാ​ർ​ഥി തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലേ​യ്ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്നു ഞാ​റു​ക്കു​റ്റി​യി​ൽ നി​ന്നു​മാ​ണ് റോ​ഡ് ഷോ ​ആ​രം​ഭി​ച്ച​ത്.
ഇ​തി​നു​ശേ​ഷം കു​ന്നം, കാ​രൂ​പ്പാ​റ, പ​ഴു​ക്കാ​കു​ളം, പു​തു​ച്ചി​റ, മ​ഠ​ത്തി​ക്ക​ണ്ടം, മു​ത​ല​ക്കോ​ടം സ്റ്റേ​ഡി​യം, ഉ​ണ്ട​പ്ലാ​വ്, കു​മ്മം​ക​ല്ല്, മ​ലേ​പ്പ​റ​ന്പ്, കീ​രി​കോ​ട്, കാ​രി​ക്കോ​ട്, മ​ങ്ങാ​ട്ടു​ക​വ​ല, മു​ത​ലി​യാ​ർ​മ​ഠം, കാ​ഞ്ഞി​ര​മ​റ്റം ല​ക്ഷം വീ​ട്, കാ​ഞ്ഞി​ര​മ​റ്റം, വ​ട​ക്കും​മു​റി , കൈ​ത​ക്കോ​ട്, ക​ണ്ട​ർ​മ​ഠം, ഷാ​പ്പും​പ​ടി, വെ​ങ്ങ​ല്ലൂ​ർ, ആ​ന​ക്കൂ​ട്, കാ​ഞ്ഞി​ര​മ​റ്റം ബൈ​പാ​സ്, കെ ​എ​സ്ആ​ർ​ടി​സി, സെ​ന്‍റ് മേ​രി​സ് ജം​ഗ്ഷ​ൻ, മാ​രി​യി​ൽ ക​ലു​ങ്ക്, ഒ​ള​മ​റ്റം, അ​റ​ക്ക​പ്പാ​റ ജി​യോ ഗ്യാ​സ് റോ​ഡ്, കെഎസ്ഇ​ബി ജം​ഗ്ഷ​ൻ, ചു​ങ്കം, കോ​ലാ​നി ചേ​രി , കോ​ലാ​നി, ന​ടു​ക്ക​ണ്ടം, പ​ഞ്ച​വ​ടി​പ്പാ​ലം, പാ​റ​ക്ക​ട​വ് ല​ക്ഷം വീ​ട്, പാ​റ​ക്ക​ട​വ്, ഒ​ളി​ന്പി​യ ജം​ഗ്ഷ​ൻ, മ​ണ​ക്കാ​ട്, എ​ട​പ്പാ​ട്ടു​പീ​ടി​ക,മു​ണ്ടേ​ക്ക​ല്, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി പാ​ലാ റോ​ഡി​ലാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കു ചേ​ർ​ന്ന​ത്. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, കെ.​എം.​എ. ഷു​ക്കൂ​ർ, കെ.​സു​രേ​ഷ് ബാ​ബു, എ​സ്.​അ​ശോ​ക​ൻ, റോ​യ്.​കെ പൗ​ലോ​സ്, ജോ​ണ്‍ നെ​ടി​യ​പാ​ല, ജോ​സി ജേ​ക്ക​ബ്, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം അ​ല​ങ്ക​രി​ച്ച തു​റ​ന്ന വാ​ഹ​ന​ത്തി​ൽ അ​ണി​നി​ര​ന്നി​രു​ന്നു.