എ​ൽ​ഡി​എ​ഫ് ഓ​ഫീ​സ് അ​ടി​ച്ച് ത​ക​ർ​ത്തു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, April 21, 2019 9:56 PM IST
ചെ​റു​തോ​ണി: എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സ് മ​ദ്യ​പി​ച്ചെ​ത്തി​യ ഒ​രു സം​ഘം ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്തു. ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ചീ​ന്പാ​റ​യി​ൽ മ​ണി (62) എ​ന്ന പ്ര​വ​ർ​ത്ത​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഇ​യാ​ളെ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​യാ​പു​രം ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല ക​മ്മ​റ്റി ഓ​ഫീ​സാ​ണ് അ​ക്ര​മി സം​ഘം ത​ക​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​ദ്യ​പി​ച്ചെ​ത്തി​യ സം​ഘം ഓ​ഫീ​സി​നു മു​ന്നി​ൽ വാ​ഹ​നം നി​ർ​ത്തി എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നെ അ​സ​ഭ്യ പ​റ​യു​ക​യും മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. നി​ല​ത്തി​ട്ട് ച​വി​ട്ടി​യ ഇ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു. ഓ​ഫീ​സ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എ​ൽ​ഡി​എ​ഫ് ഓ​ഫീ​സ് അ​ക്ര​മി​ച്ച​തി​ൽ എ​ൽ​ഡി​എ​ഫ് ഇ​ടു​ക്കി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് മാ​ത്യു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സംഭവത്തിനു പിന്നിൽ യുഡിഎഫ് ആണെന്ന് എൽഡിഎഫ് ആരോപിച്ചു.