ഇ​ത്ത​വ​ണ ഇടുക്കി പിടിച്ചെടുക്കും - ബി​ജു കൃ​ഷ്ണ​ൻ
Monday, April 22, 2019 10:07 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബി​ജു കൃ​ഷ്ണ​ൻ ഇ​ത്ത​വ​ണ വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ച്ച് ഉ​ജ്വ​ല വി​ജ​യം നേ​ടു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം സ്ഥാ​നാ​ർ​ഥി ജ​ൻ​മ ദേ​ശ​മാ​യ മു​ട്ട​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഉ​ച്ച​വ​രെ ഇ​വി​ടെ സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം തൊ​ടു​പു​ഴ, ഇ​ടു​ക്കി, മൂ​വാ​റ്റു​പു​ഴ, എ​ന്നി​വ​ട​ങ്ങ​ളി​ൽ നേ​താ​ക്ക​ളേ​യും ബ​ന്ധു​ക്ക​ളെ​യും സ​ന്ദ​ർ​ശി​ച്ചു. വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, തൊ​ടു​പു​ഴ എ​ന്നീ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും.