ഇ​ടു​ക്കി​യി​ൽ ഇത്തവണ തീ​പാ​റും പോ​രാ​ട്ടം
Monday, April 22, 2019 10:07 PM IST
ക​ട്ട​പ്പ​ന: പ്ര​വ​ർ​ത്ത​നം​കൊ​ണ്ടും വി​ഷ​യാ​ധി​ഷ്ടി​ത പ്ര​ചാ​ര​ണം​കൊ​ണ്ടും സ​ജീ​വ​മാ​യ ഇ​ടു​ക്കി​യി​ലെ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​രാ​ട്ടം തീ​പാ​റും. ആ​ദ്യ​മാ​യി വി​വി പാ​റ്റ് സം​വി​ധാ​നം​കൂ​ടി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​ന്‍റെ കൗ​തു​ക​വും ഇ​ത്ത​വ​ണ​യു​ണ്ട്. ഒ​രാ​ൾ​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ ഏ​ഴു​സെ​ക്ക​ൻ​ഡ് സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ തെ​ര​ഞ്ഞ​ടു​പ്പ് നീ​ണ്ടു​പോ​കാ​നും സാ​ധ്യ​ത​യേ​റെ​യാ​ണ്. ഒ​രാ​ൾ വോ​ട്ടു​ചെ​യ്ത​തി​നു​ശേ​ഷം ഏ​ഴു​സെ​ക്ക​ൻ​ഡു ക​ഴി​ഞ്ഞേ അ​ടു​ത്ത വോ​ട്ടി​നാ​യി വോ​ട്ടിം​ഗ് യ​ന്ത്രം സ​ജ്ജ​മാ​കൂ. വോ​ട്ട​ർ രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ട്് ദൃ​ശ്യ​മാ​കു​മെ​ന്ന​താ​ണ് വി​വി പാ​റ്റി​ന്‍റെ സ​വി​ശേ​ഷ​ത.

വോ​ട്ടു​ചെ​യ്ത സ്ഥാ​നാ​ർ​ഥി​ക്ക​ല്ല വോ​ട്ടു വീ​ണ​തെ​ങ്കി​ൽ അ​പ്പോ​ൾ​ത​ന്നെ പോ​ളിം​ഗ് ഓ​ഫീ​സ​റെ വി​വ​ര​മ​റി​യി​ക്കാം. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്പെ​ങ്ങും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത നി​ല​യി​ൽ രാ​ജ്യ​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ടെ​ന്ന​ത് ഇ​ടു​ക്കി​യി​ലും പ്ര​തി​ഫ​ലി​ക്കാ​നാ​ണ് സാ​ധ്യ​ത. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​വും ശ​ബ​രി​മ​ല വി​ഷ​യ​വും പു​ൽ​വാ​മ ആ​ക്ര​മ​ണ​വും നോ​ട്ടു​നി​രോ​ധ​ന​വും ജി​എ​സ്ടി​യും സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ വാ​ർ​ത്താ​സ​മ്മേ​ള​ന​വും പ്ര​ള​യ​വും എ​ല്ലാം സ​ജീ​വ ച​ർ​ച്ച​യാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു വി​ഷ​യം മ​റ്റെ​ന്ന​ത്തേ​ക്ക​ളും സ​ജീ​വ​മാ​യി​രു​ന്ന​തി​ന​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗ് ശ​ത​മാ​ന​വും കൂ​ടാ​നാ​ണ് സാ​ധ്യ​ത. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71.01 ശ​ത​മാ​ന​മാ​യി​രു​ന്നു വോ​ട്ടിം​ഗ് നി​ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 50,542 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫി​ലെ ജോ​യ്സ് ജോ​ർ​ജ് വി​ജ​യി​ച്ച​ത്.

ഇ​തി​ൽ തൊ​ടു​പു​ഴ (3088), മൂ​വാ​റ്റു​പു​ഴ (5572), കോ​ത​മം​ഗ​ലം (2476) അ​സം​ബ്ലി മ​ണ്ഡ​ങ്ങ​ളി​ൽ യു​ഡി​എ​ഫും ഇ​ടു​ക്കി (24227), ഉ​ടു​ന്പ​ൻ​ചോ​ല (22692), പീ​രു​മേ​ട് (5979), ദേ​വി​കു​ളം (9121) മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫും ഭൂ​രി​പ​ക്ഷം നേ​ടി. ക​ഴി​ഞ്ഞ​ത​വ​ണ 11,57,419 വോ​ട്ട​ർ​മാ​രു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 12,03,258 ആ​യി. 45,839 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ​ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും ഇ​ടു​ക്കി​യി​ൽ ഏ​റ്റു​മു​ട്ടു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.