മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​സ്പെൻഡ് ചെയ്തു
Monday, April 22, 2019 10:07 PM IST
മൂ​ന്നാ​ർ: മ​ദ്യ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കെ​ത്തി​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. ഈ ​ഉ​ദ്യോ​ഗ​സ്ഥ​നെ അ​റ​സ്റ്റു​ചെ​യ്യാ​നും നി​ർ​ദേ​ശം. ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ർ രേ​ണു​രാ​ജാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ഡ്യൂ​ട്ടി​ക്കെ​ത്താ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റു​ചെ​യ്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്നു സ​ബ് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

ഇ​ന്ന​ലെ രാ​വി​ലെ ക​ത്തി​പ്പാ​റ സ്കൂ​ളി​ൽ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ചെ​ത്തി​യ​തോ​ടെ ഇ​യാ​ളെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു​ചെ​യ്ത​ശേ​ഷം അ​റ​സ്റ്റു​ചെ​യ്യാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. കെ.​വി. ഗോ​പി​യെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡു​ചെ​യ്ത​ത്.

അ​ടി​മാ​ലി എ​സ്എ​ൻ​ഡി​പി സ്കൂ​ളി​ൽ ഡ്യൂ​ട്ടി​ക്കെ​ത്താ​ത്ത ജൂ​ണി​യ​ർ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ എ​ലി​സ​ബ​ത്ത്, ആ​ന​ക്കു​ള​ത്ത് ഡ്യൂ​ട്ടി​ക്കെ​ത്താ​ത്ത ഡെ​ന്നി അ​ഗ​സ്റ്റി​ൻ, ഉ​ടു​ന്പ​ൻ​ചോ​ല എ​എ​ൽ​പി സ്കൂ​ളി​ൽ ഡ്യൂ​ട്ടി​ക്കെ​ത്താ​ത്ത മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ആ​ദ്യ​മാ​യാ​ണ് ദേ​വി​കു​ളം താ​ലൂ​ക്കി​ൽ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

രാ​വി​ലെ​മു​ത​ൽ മൂ​ന്നാ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. തൊ​ടു​പു​ഴ:​മ​ദ്യ​പി​ച്ച് വോ​ട്ടിം​ഗ് സാ​മ​ഗ്രി​ക​ൾ വാ​ങ്ങാ​നെ​ത്തി​യ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റെ ഡ്യൂ​ട്ടി​യി​ൽ നി​ന്നു നീ​ക്കം ചെ​യ്തു.​ഇ​ടു​ക്കി അ​സി​സ്റ്റ​ന്‍റ് ടൗ​ണ്‍ പ്ലാ​ന​ർ കെ​ന്ന​ഡി ജോ​ണി​നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​യി​ൽ നി​ന്നു നീ​ക്കം ചെ​യ്ത​ത്.​

വെ​ള്ളി​യാ​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് യു​പി​എ​സി​ലെ 193-ാം ന​ന്പ​ർ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം ഇ​ന്ന​ലെ ന്യൂ​മാ​ൻ കോ​ള​ജി​ൽ തെ​ര​ഞ്ഞെ​ടു​പ്പു സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.​ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് തൊ​ടു​പു​ഴ ത​ഹ​സീ​ൽ​ദാ​ർ വി​നോ​ദ് രാ​ജ് പ​റ​ഞ്ഞു.