നാ​ടി​നും ന​ൻ​മ​യ്ക്കു​മാ​ക​ണം ക​ന്നി വോ​ട്ടു​ക​ൾ - ജോ​യ്സ്
Monday, April 22, 2019 10:07 PM IST
ചെ​റു​തോ​ണി: ആ​ദ്യ​ത്തെ വോ​ട്ട് സ്വ​ന്തം നാ​ടി​നും ന​ൻ​മ​യ്ക്കും വേ​ണ്ടി​യാ​ക​ണ​മെ​ന്ന് ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു. കു​മ​ളി​യി​ൽ യു​വാ​ക്ക​ളോ​ട് വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​ന​ങ്ങ​ൾ​ക്കെ​തി​രാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലു​ള്ള ക​രാ​റു​ക​ൾ ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രൂ​പ​പ്പെ​ടു​ത്തു​ന്നു​ണ്ട്. അ​ത്ത​ര​ത്തി​ൽ ന​മു​ക്കെ​തി​രാ​യി വ​രു​ന്ന എ​ല്ലാ നീ​ക്ക​ങ്ങ​ളെ​യും ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് ചെ​റു​ത്ത് തോ​ല്പി​ക്കേ​ണ്ട​തു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ത്ത​രം പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ത​ന്നെ മു​ന്നി​ൽ നി​ർ​ത്തി. ജ​ന​ങ്ങ​ളേ​ല്പി​ച്ച ജോ​ലി ന​ന്നാ​യി ചെ​യ്തു. ഇ​ത്ത​വ​ണ​യും എ​ല്ലാ മേ​ഖ​ല​ക​ളി​ൽ​നി​ന്നും വ​ലി​യ പി​ന്തു​ണ​യും ഉൗ​ർ​ജ​വു​മാ​ണ് ല​ഭി​ച്ച​ത്.

ക​ന്നി വോ​ട്ടു​ക​ൾ ടോ​ർ​ച്ച് അ​ട​യാ​ള​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ജോ​യ്സ് ജോ​ർ​ജ് പ​റ​ഞ്ഞു. തു​ട​ങ്ങി വ​ച്ചി​ട്ടു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ജ​ന​ങ്ങ​ൾ ഒ​ര​വ​സ​രം കൂ​ടി ത​രും. ഒ​ട്ടേ​റെ സം​ഘ​ട​ന​ക​ൾ എ​ൽ​ഡി​എ​ഫ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന രം​ഗ​ത്തു​ണ്ടെ​ന്നും ജോ​യി​സ് ജോ​ർ​ജ് പ​റ​ഞ്ഞു.