ജോ​യ്സ് ജോ​ർ​ജ് ച​രി​ത്ര​വി​ജ​യം നേ​ടും -എ​ൽ​ഡി​എ​ഫ്
Monday, April 22, 2019 10:07 PM IST
ചെ​റു​തോ​ണി : എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജോ​യ്സ് ജോ​ർ​ജ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് ഇ​ടു​ക്കി​യി​ൽ ചേ​ർ​ന്ന എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മ​റ്റി വി​ല​യി​രു​ത്തി.

മ​ണ്ഡ​ല​ത്തി​ലെ 1305 ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്നു വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ്. ഇ​ട​തു​പ​ക്ഷ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യ​വും ജോ​യ്സ് ജോ​ർ​ജ് ജ​യി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വോ​ട്ട​ർ​മാ​രി​ലേ​യ്ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ മ​ന്ത്രി എം.​എം മ​ണി, കെ.​കെ. ശി​വ​രാ​മ​ൻ, ഗോ​പി കോ​ട്ട​മു​റി​യ്ക്ക​ൽ, കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. ഏ​ഴ് അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ജോ​യ്സ് ജോ​ർ​ജ് വ​ൻ വി​ജ​യം നേ​ടും. ജോ​യ്സ് ജോ​ർ​ജി​നെ ജ​യി​പ്പി​ച്ച​തി​ലൂ​ടെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ മാ​റ്റം ഓ​രോ വോ​ട്ട​ർ​മാ​ർ​ക്കും നേ​രി​ട്ട​റി​യാം.

ഒ​രു പ്രാ​വ​ശ്യം കൂ​ടി ജോ​യ്സ് ജോ​ർ​ജി​ന് അവസരം ന​ൽ​കി​യാ​ൽ ഇ​ടു​ക്കി മ​ണ്ഡ​ലം ബ​ഹു​ദൂ​രം മു​ന്നേ​റു​മെ​ന്നും പി​ന്നോ​ക്ക മ​ണ്ഡ​ല​മെ​ന്ന ദു​ഷ്പേ​ര് മാ​റ്റി വി​ക​സ​ന കു​തി​പ്പി​ലേ​യ്ക്ക് നാ​ടി​നെ ന​യി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഗാ​ഡ്ഗി​ൽ, ക​സ്തൂ​രി​രം​ഗ​ൻ ക​മ്മീ​ഷ​നു​ക​ളെ കൊ​ണ്ടു വ​ന്ന കോ​ണ്‍​ഗ്ര​സി​നെ​തി​രെ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ഇ​ന്ന​ത്തെ വോ​ട്ടി​ലൂ​ടെ വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തും. ഗാ​ഡ്ഗി​ൽ ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ച്ച​ത് ജോ​യ്സ് ജോ​ർ​ജാ​ണെ​ന്നും അ​ന്തി​മ വി​ജ്ഞാ​പ​നം വ​രും​വ​രെ ജോ​യ്സ് ജോ​ർ​ജ് എം​പി​യാ​യി ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും പ​റ​ഞ്ഞു.

ജോ​യ്സി​ന് ന​ൽ​കു​ന്ന ഓ​രോ വോ​ട്ടും വി​ശ്വ​സ്ത​ത​യ്ക്കു​ള്ള അം​ഗീ​കാ​ര​വും മ​തേ​ത​ര സ​ർ​ക്കാ​രി​നു വേ​ണ്ടി​യു​ള്ള പി​ന്തു​ണ​യാ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. എ​ന്തെ​ല്ലാം പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ലും സ​മാ​ധാ​ന​പ​ര​മാ​യി ഇ​ട​തു​പ​ക്ഷ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ത്യ​ന്തം ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു.