തെ​ര​ഞ്ഞെ​ടു​പ്പു ഡ്യൂ​ട്ടി​ക്കെ​ത്തി​യ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്നു പ​രാ​തി
Monday, April 22, 2019 10:13 PM IST
മൂ​ന്നാ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് റി​സ​ർ​വ് ഡ്യൂ​ട്ടി​ക്കെ​ത്തി​യ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ന്നും പ​രാ​തി. വി​ദൂ​ര​ങ്ങ​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി എ​ത്തി​യ എ​ഴു​പ​തോ​ളം വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​വും അ​ല​വ​ൻ​സും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് വ​നി​ത ജീ​വ​ന​ക്കാ​രു​ടെ ഒ​രു സം​ഘം തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കാ​യി മൂ​ന്നാ​റി​ലെ​ത്തി​യ​ത്. ക​ട്ട​പ്പ​ന, കു​മ​ളി, ചെ​റു​തോ​ണി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നും മൂ​ന്ന​റി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്ക് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് റി​സ​ർ​വ് ഡ്യൂ​ട്ടി​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​ത്. ഡ്യൂ​ട്ടി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജീ​വ​ന​ക്കാ​ർ സ​ബ് ക​ള​ക്ട​ർ രേ​ണു​രാ​ജി​നെ സ​മീ​പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു.
ഇ​തി​നി​ടെ ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് റി​പ്പോ​ർ​ട്ടു​ചെ​യ്യാ​ൻ ത​ഹ​സി​ൽ​ദാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ദേ​ശം​ന​ൽ​കി. എ​ന്നാ​ൽ താ​മ​സ​സൗ​ക​ര്യ​വും അ​ല​വ​ൻ​സും ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി ഡ്യു​ട്ടി​ക്കെ​ത്തി​യ വ​നി​താ ജീ​വ​ന​ക്കാ​ർ രം​ഗ​ത്തെ​ത്തി.

നി​ല​വി​ൽ റി​സ​ർ​വ് ജോ​ലി​ക്കെ​ത്തി​വ​ർ​ക്ക് താ​മ​സ സൗ​ക​ര്യം ന​ൽ​കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യ​ല്ലെ​ന്നാ​ണ് റ​വ​ന്യു അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ എ​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.