പോ​ളിം​ഗ് സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം​ചെ​യ്ത ു
Monday, April 22, 2019 10:13 PM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ന​ട​ന്നു. 193 ബൂ​ത്തു​ക​ളി​ലേ​ക്കു​മു​ള്ള വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി 772 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 232 പേ​രെ റി​സ​ർ​വാ​യും നി​യ​മി​ച്ചു. ഒ​രു ബൂ​ത്തി​ൽ നാ​ലു​പേ​ർ​ക്കാ​ണ് ചു​മ​ത​ല.

ഒ​രു വി​വി​പാ​റ്റ്, ഒ​രു ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, ഒ​രു ബാ​ല​റ്റ് യൂ​ണി​റ്റ്, വി​വി​പാ​റ്റ് സ്റ്റാ​റ്റ​സ് ഡി​സ്പ്ലേ യൂ​ണി​റ്റ് എ​ന്നി​വ അ​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രോ ബൂ​ത്തു​ക​ളി​ലേ​ക്കും വി​ത​ര​ണം ചെ​യ്ത​ത്.
നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​കൂ​ളി​ൽ​നി​ന്നും ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ചു.

താ​ലൂ​ക്കി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ള്ള ബൂ​ത്തു​ക​ളി​ലേ​ക്ക് പോ​ലീ​സി​നെ​യും കേ​ന്ദ്ര​സേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു ബൂ​ത്തി​ലേ​ക്ക് ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, മൂ​ന്ന് പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ, ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നി​വ​രെ​യും നി​യോ​ഗി​ച്ചു.

വോ​ട്ടു​ചെ​യ്യാ​നെ​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​നും സ്ലി​പ് വി​ത​ര​ണ​ത്തി​നും ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​രും ബൂ​ത്തു​ക​ളി​ൽ രം​ഗ​ത്തു​ണ്ടാ​കും.