ന​രി​യം​പാ​റ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം: സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്നു
Monday, April 22, 2019 10:14 PM IST
ക​ട്ട​പ്പ​ന: ന​രി​യം​പാ​റ പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഓ​ഫീ​സ് മു​റി കു​ത്തി​ത്തു​റ​ന്ന് 23.5 ഗ്രാം ​സ്വ​ർ​ണ​വും 10,000 രൂ​പ​യും അ​പ​ഹ​രി​ച്ചു. ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​യു​ന്ന​ത്.

വ​ഴി​പാ​ട് കൗ​ണ്ട​റി​ന്‍റെ വാ​തി​ൽ കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ലും ത​ക​ർ​ത്ത നി​ല​യി​ലാ​ണ്. അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്.

ശ്രീ​കോ​വി​ലി​നു​മു​ന്നി​ലെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് പ​ണ​വും അ​പ​ര​ഹി​ച്ചു. ക്ഷേ​ത്ര​മു​റ്റ​ത്തെ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ക്കാ​നും ശ്ര​മം ന​ട​ന്നു.ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ത​ക​ർ​ത്ത് സ​മീ​പ​ത്തെ കി​ണ​റ്റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച തേ​ങ്ങാ പൊ​തി​ക്കു​ന്ന ക​ന്പി​പ്പാ​ര​യും സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ടു​ത്തു.

ക​ട്ട​പ്പ​ന പോ​ലീ​സും ഇ​ടു​ക്കി​യി​ൽ നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. എ​സ്ഐ എ​സ്. കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.