പീ​രു​മേ​ട്ടി​ൽ 14 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ൾ
Monday, April 22, 2019 10:14 PM IST
പീ​രു​മേ​ട്: പീ​രു​മേ​ട് താ​ലൂ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പീ​രു​മേ​ട് അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ 203 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 166803 വോ​ട്ട​ർ​മാ​രു​ണ്ട്. 14 ബൂ​ത്തു​ക​ൾ പ്ര​ശ്ന​ബാ​ധി​ത​മാ​ണ്. വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണ്‍, മ​ഞ്ചു​മ​ല ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ൾ, മൂ​ങ്ക​ലാ​ർ പി​ള്ള​പു​ര, അ​ര​ണ​ക്ക​ൽ പി​ള്ള​പു​ര, മ്ലാ​മ​ല പി​ള്ള​പു​ര, ആ​ന​വി​ലാ​സം എ​ന്നി​ങ്ങ​നെ 14 ബൂ​ത്തു​ക​ളാ​ണ് പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തീ​വ പ്ര​ശ്ന​ബാ​ധി​തം വ​ണ്ടി​പ്പെ​രി​യാ​ർ തേ​ങ്ങാ​ക്ക​ൽ അ​ങ്ക​ണ​വാ​ടി ബൂ​ത്താ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​സാ​മ​ഗ്രി​ക​ളും ഓ​ഫീ​സ​ർ​മാ​രും എ​ല്ലാ ബൂ​ത്തു​ക​ളി​ലും എ​ത്തി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ക്കു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന്‍റെ ഉ​ദ്ദേ​ശം.

കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ച്ച​ക്കാ​നം ബൂ​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത്. 28 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പ്ര​ശ്ന​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 38 ബൂ​ത്തു​ക​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി അ​ഞ്ച് പ​ട്രോ​ളിം​ഗ് സം​ഘം ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പോ​ലീ​സ് സേ​ന അം​ഗ​ങ്ങ​ളെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ഓ​രോ ബൂ​ത്തി​ലും പ്ര​ത്യേ​കം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം മു​പ്പ​തോ​ളം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്.