ഇ​ടി​മി​ന്ന​ലിൽ പള്ളി തകർന്നു
Monday, April 22, 2019 10:14 PM IST
അ​റ​ക്കു​ളം: അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, വെ​ള്ളി​യാ​മ​റ്റം പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ ഇ​ടി​യി​ലും കാ​റ്റി​ലും നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ൾ. മൂ​ല​മ​റ്റം - വാ​ഗ​മ​ണ്‍ റോ​ഡി​ൽ തേ​ക്കി​ൻ​കു​പ്പി​ലും മ​ണ​പ്പാ​ടി​യി​ലും മ​രം ഒ​ടി​ഞ്ഞു വീ​ണ് ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

മ ൂ​ല​മ​റ്റ​ത്തു നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു. അ​റ​ക്കു​ളം ആ​ശു​പ​ത്രി​പ​ടി​ക്കു സ​മീ​പം ആ​ലാ​നി​ക്ക​ൽ തോ​ട്ട​ത്തി​ൽ താ​മ​സി​ക്കു​ന്ന ഇ​ട​വ​ക്ക​ണ്ട​ത്തി​ൽ എ.​കെ. ജോ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ൽ ഇ​ടി​മി​ന്ന​ലു​ണ്ടാ​യി. മി​ന്ന​ലി​ൽ ടി​വി​യും വ​യ​റിം​ഗും ക​ത്തി ന​ശി​ച്ചു. ജോ​സും കു​ടും​ബ​വും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

കു​ട​യ​ത്തൂ​ർ സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യു​ടെ മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കു​രി​ശ് മി​ന്ന​ലി​ൽ ഒ​ടി​ഞ്ഞു വീ​ണ് പ​ള്ളി​യു​ടെ മു​ക​ൾ ഭാ​ഗം ത​ക​ർ​ന്നു. കു​രി​ശു പൂ​ർ​ണ​മാ​യും ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. കു​രി​ശു വീ​ണ് ഒ​രു വ​ശ​ത്തെ ക​ഴു​ക്കോ​ലും പ​ട്ടി​ക​യും ഓ​ടും ത​ക​ർ​ന്നു വീ​ണു.
പൊ​ളി​ച്ചു​പ​ണി​യാ​നി​രു​ന്ന പ​ള്ളി​യാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​ലി​യ ശ​ബ്ദ​ത്തോ​ടെ​യാ​യി​രു​ന്നു കാ​റ്റും മ​ഴ​യും ആ​ഞ്ഞ​ടി​ച്ച​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലു​ണ്ടാ​യെ​ങ്കി​ലും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ല.