ബ​ങ്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ബു​ക​ൾ പൂ​ട്ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Monday, April 22, 2019 10:15 PM IST
തൊ​ടു​പു​ഴ : ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ൽ മ​തി​യാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ബ​ങ്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ല​ബോ​റ​ട്ട​റി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ അ​ട​ച്ചു പൂ​ട്ട​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ട്ടു.

ഇ​ക്കാ​ര്യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മെ​യ് 31 ന​കം ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​റി​യി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ലാ​ബു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ട​ച്ചു പൂ​ട്ടാ​ൻ 2018 ജൂ​ണ്‍ ഒ​ന്നി​ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ ന്യൂ​ന​ത​ക​ൾ പ​രി​ഹ​രി​ച്ചെ​ന്ന ലാ​ബു​ട​മ​ക​ളു​ടെ അ​പേ​ക്ഷ​യി​ൽ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് തു​ട​ർ​ന്നു​വെ​ന്ന് പ​രാ​തി ല​ഭി​ച്ചു.

വി​ഷ​യ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ർ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ റോ​യി വ​ർ​ഗീ​സി​ന്‍റെ സേ​വ​നം വി​ട്ടു ന​ൽ​കാ​ൻ ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ക​ത്ത​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന് ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ട് ഉ​ദ്ധ​രി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

നാ​ലു​മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​വും ഒ​രു മ​റു​പ​ടി പോ​ലും അ​യ​ക്കാ​ത്ത​ത് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും ഇ​ത്ത​രം അ​ലം​ഭാ​വം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ താ​ക്കീ​ത് ന​ൽ​കി. അ​നി​ൽ​കു​മാ​ർ ആ​ന​ക്ക​നാ​ട്ട് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.