സു​രേ​ഷ് ക​ല്ല​ട മാ​പ്പ് പ​റ​യ​ണം: ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്
Monday, April 22, 2019 10:15 PM IST
തൊ​ടു​പു​ഴ: അ​മി​ത ചാ​ർ​ജ് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് ഈ​ടാ​ക്കി അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​ട്ടും യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തേ​ണ്ട ബ​സ് ഉ​ട​മ​ക​ൾ ഒ​രു ദാ​ക്ഷി​ണ്യ​വ്യ​വും കൂ​ടാ​തെ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​തം സ​മ്മാ​നി​ക്കു​ന്ന സ​മീ​പ​നം അ​പ​ല​പ​നീ​യ​മാ​ണെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ചൂ​ണ്ടി​ക്കാ​ട്ടി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശം സം​ര​ക്ഷി​ക്കാ​തെ പ്ര​തി​ക​രി​ച്ച യു​വാ​ക്ക​ളെ ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ലെ ബ​സ് ഉ​ട​മ​ക​ൾ​ക്ക് ത​ന്നെ അ​പ​മാ​ന​മാ​ണ്.

ഇ​തി​ന് സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ച സു​രേ​ഷ് ക​ല്ല​ട മാ​പ്പ് പ​റ​യ​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ ജെ​യിം​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ സാ​ഗ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.